കാത്തിരിപ്പിനൊടുവിൽ കെ ജി എഫ് 2 റിലീസ് തിയ്യതി പ്രഖ്യാപിച്ചു

By vaishnavi .29 01 2021

imran-azhar

 

കൊച്ചി: സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന യാഷ് ചിത്രമായ കെ ജി എഫ് 2 ന്റെ റിലീസ് തിയ്യതി ഔദ്യോഗികമായി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രം ജൂലായ് 16 ന് റിലീസ് ചെയ്യും . ചിത്രത്തിന്റെ ടീസർ യാഷിന്റെ പിറന്നാളിനോടനുബന്ധിച്ചു നേരത്തെ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം മലയാളത്തില്‍ എത്തിക്കുന്നത്.

 

 

ബോളിവുഡ് താരം സഞ്ജയ് ദത്താണ് കെ.ജി.എഫ് 2വില്‍ വില്ലനായി എത്തുന്നത്. കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും നിര്‍മാണച്ചെലവേറിയ ചിത്രമായിരുന്നു കെ.ജി.എഫ്.ത്രത്തിൽ സ്രിനിധി ദേശായ്, ആനന്ത് നാഗ്, മാളവിക അവിനാശ്, പ്രകാശ് രാജ്, രവീണ ടാൻഡൻ എന്നിവരും വേഷമിടുന്നുണ്ട്.

OTHER SECTIONS