'കാൻസർ ഗോ ബാക്ക്', സഞ്ജയ് ദത്തിന് ഇത് പുതുജന്മം

By Sooraj Surendran.17 10 2020

imran-azhar

 

 

കാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സഞ്ജയ് ദത്ത് അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ കാൻസർ സ്ഥിരീകരിച്ചതോടെ അദ്ദേഹം സിനിമയിൽ നിന്ന് താത്കാലികമായി വിട്ടുനിന്നിരുന്നു. ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2 ലൊക്കേഷനിൽ തിരിച്ചെത്തിയ ചിത്രം ആരാധകർക്കായി പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ വരവറിയിച്ചത്. 61 കാരനായ സഞ്ജയ് ദത്ത് ഡൽഹിയിലെ ചികിത്സയ്ക്ക് ശേഷമാണ് മുംബൈയിൽ തിരിച്ചെത്തിയത്. നവംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. കെജിഎഫ് 2 നായുള്ള പുതിയ മേക്കോവർ ലുക്ക് സഞ്ജയ് ദത്ത് തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചു.

 

OTHER SECTIONS