കിങ് ലിയർ സെപ്റ്റംബർ 28 മുതൽ ആമസോൺ പ്രൈമിൽ : ട്രെയിലർ കാണാം....

By BINDU PP.23 Aug, 2018

imran-azhar

 


കിങ് ലിയർ സെപ്റ്റംബർ 28 മുതൽ ആമസോൺ പ്രൈമിൽ.ഷേക്‌സ്‌പിയർ ദുരന്തനാടകങ്ങളെ അടിസ്ഥാനമാക്കി ആമസോൺ പ്രൈം കിങ് ലിയറുമായി വരുന്നു. ആന്റണി ഹോപ്കിൻസ് ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തുന്നത്. എമ്മാ തോംസൺ, എമിലി വാട്സൺ, ജിം ബ്രോഡ്‌ബെന്റ് എന്നിവർ ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. പലതവണ ഷേക്‌സ്‌പിയർ എഴുതിയ ഈ ദുരന്തനാടകം അരങ്ങിൽ എത്തിയിട്ടുണ്ട്‌ങ്കിലും ഈ 21-ാം നൂറ്റാണ്ടിലും കാലികപ്രസക്തമാകുകയാണ് കിങ് ലിയർ. ചിത്രത്തിന്റെ ട്രെയിലർ ഏറെ വ്യത്യസ്തമായി നിൽക്കുന്നു. ട്രെയിലറിൽ പഴമയുടെ പശ്ചാത്തലമാണ് കാണുന്നത്. 80 വയസ്സുകാരനായ കിങ് ലിയർ തന്റെ രാജ്യം ഗോണെറിൽ, റെഗാൻ, കോർഡേലിയ എന്നീ മൂന്നു പെൺമക്കൾക്ക് വിഭജിച്ചു കൊടുക്കുന്നതു മുതലാണ് കഥ തുടങ്ങുന്നത്.

 

 

തന്നെ പുകഴ്ത്താൻ തയ്യാറല്ലാത്ത കോർഡേലിയെ കിങ് ലിയർ നാടു കടത്തുന്നു. അധികാരം കൈയ്യിൽ കിട്ടിയതോടെ ഗോണെറിലും റെഗാനും ചേർന്ന് പിതാവായ കിങ് ലിയറിനെ കൊട്ടാരത്തിൽ നിന്നും ഇറക്കിവിടുന്നു. ലിയറുടെ സാമ്രാജ്യത്തെ പ്രധാനമന്ത്രിയായ ഗ്ലോസെസ്റ്റർ തന്റെ മകനായ എഡ്മണ്ടിനാൽ ചതിക്കപ്പെടുന്നു. ഗ്ലോസെസ്റ്ററിന്റെ മറ്റൊരു മകൻ എഡ്ഗാർ ഒളിച്ചോടാൻ നിർബന്ധിതനാകുന്നു. ലിയർ ഭ്രാന്താനായി തീരുന്നു, ഗ്ലോസെസ്റ്റർ അന്ധനും. രണ്ടു രാജ്യങ്ങളും അവരുടെ കുടുംബങ്ങളും കലാപത്തിലും യുദ്ധത്തിലും പെട്ട് തകർന്നടിയുന്നു. ലിയറും കോർഡേലിയയും പിണക്കം മറന്ന് ഒന്നിക്കുന്നതോടെ സ്നേഹം വിജയിക്കുകയും ദുരന്തങ്ങൾ പടിയിറങ്ങുകയും ചെയ്യുന്നു, സ്ക്രീൻ റാന്റ് പുറത്തുവിട്ട ഔദ്യോഗിക സംഗ്രഹത്തിൽ പറയുന്നു. ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ ആരാധകർ കാത്തിരിക്കുന്നത്. കിങ് ലിയർ സെപ്റ്റംബർ 28 മുതൽ ആമസോൺ പ്രൈമിൽ കാണാം.