കൊച്ചി മെട്രോയും വെള്ളിത്തിരയിലേക്ക് , നായിക റിമ

By sruthy .17 Jun, 2017

imran-azhar

 
കൊച്ചി മെട്രോ പശ്ചാത്തലമാക്കി മലയാള സിനിമ വരുന്നു. മെട്രോമാന്റെ വേഷത്തില്‍ സൂപ്പര്‍ താരമെത്തുന്ന ചിത്രത്തില്‍ റിമ കല്‌ളിങ്കലാണ് പ്രധാന വേഷത്തിലെത്തുന്നത്. മെട്രോമാന്റെ കടുത്ത ആരാധികയായ പി.കെ. ലളിതയെന്ന തൃപ്പൂണിത്തുറക്കാരി സെയില്‍സ് ഗേള്‍ മെട്രോമാനെ കാണാന്‍ നടത്തുന്ന ശ്രമങ്ങളും അതിന്റെ പരിണിത ഫലവും പെണ്‍കുട്ടിയുടെ ജീവിതവും കൊച്ചി നഗരത്തിന്റെയും കഥയുമാണ് സിനിമയാകുന്നത്.
'അറബിക്കടലിന്റെ റാണി ദ് മെട്രോ വുമണ്‍' എന്ന പേരില്‍ എം. പത്മകുമാറും തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കൊച്ചി മെട്രോ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന ഇന്ന് തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും.