ചിരിയും കളിയുമായി പൃഥ്വിരാജ് ,നസ്രിയ ,പാർവതി: 'കൂടെ' മേക്കിങ് വീഡിയോ കാണാം ....

By BINDU PP.09 Jul, 2018

imran-azhar

 

 

 

ബാംഗ്ളൂർ ഡേയ്‌സിനു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടെ. വിവാഹശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുവാണ് മലയാളികളുടെ ക്യൂട്ട് നടി നസ്രിയ. മലയാളികൾ ഏറെ പ്രതീക്ഷയിലാണ് സിനിമയെ കാത്തിരിക്കുന്നത്. പൃഥ്വിരാജ്, പാര്‍വതി, നസ്രിയ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. ഏറെ സന്തോഷത്തോടെയും ഉല്ലാസത്തോടെയുമാണ് താരങ്ങള്‍ കൂടെ ലൊക്കേഷനില്‍ ചിലവഴിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഔദ്യോദിക പേജിലൂടെ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.പൃഥ്വിരാജിന്റെ കഥാപാത്രത്തെ ബന്ധപ്പെടുത്തിയാണ് കഥയുടെ മുന്നോട്ടുപോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു.