കൈക്കൊട്ടി ചിരിക്കാന്‍ എന്തിനാണ് തുനിയുന്നത് ? ഡബ്ല്യുസിസിക്കെതിരെ കെപിഎസി ലളിത

By BINDU PP .15 10 2018

imran-azhar

 

 

താരസംഘടനയായ അമ്മയ്ക്കെതിരെ വിമര്‍ശനം നടത്തിയ ഡബ്ല്യുസിസി അംഗങ്ങള്‍ക്കെതിരെ കടുത്ത വിമർശനവുമായി കെ.പി.എസി.ലളിത. ഇതിനോടകം നിരവധിപേരാണ് ഇതിനെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്. പുറത്തുള്ള വരെ കളിയാക്കി ചിരിക്കാനുള്ള അവസരം ഉണ്ടാക്കരുതെന്ന് താക്കിതുമായി കെ.പി.എസി.ലളിത. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പരാതികള്‍ പറയാന്‍ പറ്റിയ സംഘടനയാണ് എ.എം.എം.എയെന്നും കെ.പി.എ.സി. ലളിത പറഞ്ഞു. തന്റെ ഭര്‍ത്താവ് സംവിധാനം ചെയ്ത ഒരു പടത്തില്‍ ആദ്യം അഭിനയിച്ച കുട്ടിക്ക് അഭിനയിക്കാന്‍ പറ്റാത്തത് കാരണം ആ വേഷത്തില്‍ അഭിനയിച്ച ആളാണ് ഇപ്പോൾ നടിയെന്ന് വിളിച്ചുവെന്ന ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നവെന്ന് കെ.പി.എസി.ലളിത പറയുന്നു. സിദ്ദിഖിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ പറയുന്നു....

 

കെ.പി.എ.സി. ലളിതയുടെ വാക്കുകൾ.....


എന്റെ ഭര്‍ത്താവ് സംവിധാനം ചെയ്ത ഒരു പടത്തില്‍ ആദ്യം അഭിനയിച്ച കുട്ടിക്ക് അഭിനയിക്കാന്‍ പറ്റാത്തത് കാരണം ആ വേഷത്തില്‍ അഭിനയിച്ച ആളാണ് ഇപ്പോള്‍ മോഹാന്‍ലാല്‍ നടിയെന്ന് വിളിച്ചതില്‍ പരാതി പറഞ്ഞത്. സിനിമ എന്ന് പറഞ്ഞാല്‍ കിട്ടുന്ന വേഷത്തില്‍ സംതൃപ്തയാകണം. എല്ലാവര്‍ക്കും എന്നും അവസരം ലഭിക്കണമെന്നില്ല.ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ഭൂകമ്പമുണ്ടാക്കി എല്ലാവര്‍ക്കും കൈക്കൊട്ടി ചിരിക്കാന്‍ എന്തിനാണ് തുനിയുന്നത്. എല്ലാവരും ചിരിക്കാനായി നോക്കിയിരിക്കുകയാണ്. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല. നിരവധി അവാര്‍ഡുകള്‍ നേടിയ ആളും കേണലുമൊക്കെയാണ്. ബഹുമാനത്തോട് കൂടി അഭിസംബോധ ചെയ്യേണ്ട ആളാണ് അദ്ദേഹം. നടിയെന്ന് വിളിച്ചതില്‍ പരാതി പറയുന്നതില്‍ കഴമ്പില്ലസംഘടനയില്‍നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതില്‍ ഒരു മാന്യതയുണ്ട്. അവര്‍ വന്ന് സംഘനയോട് മാപ്പ് പറയട്ടെ. നമ്മുടെ അമ്മമാരോട് ക്ഷമ പറയുന്നത് പോലെ കണക്കാക്കിയാല്‍ മതി.കേരളത്തിലെന്നല്ല രാജ്യത്ത് തന്നെ ഏറ്റവും നന്നായി നടന്നു പോകുന്ന സംഘടനയാണ് അമ്മ എന്ന് എല്ലാവരും പറയാറുണ്ട്. പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറഞ്ഞ് ഒത്തുതീര്‍പ്പ് ഉണ്ടാക്കണം. സംഘടനയില്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള സ്വാതന്ത്യം ഇപ്പോഴുമുണ്ടെന്നും കെ.പി.എ.സി.ലളിത പറഞ്ഞു.

OTHER SECTIONS