കാമുകിയെ കാണാൻ ഹോസ്റ്റലിൽ ചെന്ന ചാക്കോച്ചനെ വരവേറ്റത് ബിഷപ്പ്.. !! പിന്നിട് സംഭവിച്ചത് ഇങ്ങനെ....

By online desk.15 01 2020

imran-azhar

 

അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ ഹിറ്റ് അടിച്ച് പ്രേക്ഷകരുടെ മനം കവർന്ന നായകനാണ് കുഞ്ചാക്കോ ബോബൻ. മലയാള സിനിമയിലെ നിത്യ യൗവനമാണ് ചാക്കോച്ചൻ. കുഞ്ചാക്കോ അഭിനയിച്ച അഞ്ചാം പാതിര ഇപ്പോള്‍ തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലാണ് താരമിപ്പോള്‍. ഇതിനിടെയില്‍ ഒരു അഭിമുഖത്തില്‍ തന്റെ പ്രണയകാലത്തെ രസകരമായ അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത നടന്റെ വാക്കുകളാണ് വൈറലാകുന്നത്.

 

ചാക്കോച്ചന് ലഭിച്ചിട്ടുള്ളത് ആയിരക്കണക്കിന് പ്രണയലേഖനങ്ങളാണ്. അവക്കെല്ലാം തന്നെ മറുപടി കൊടുക്കുവാനും ചാക്കോച്ചൻ ശ്രമിച്ചിട്ടുമുണ്ട്. പക്ഷേ അപ്പോഴും തന്റെ ഉള്ളിൽ ചാക്കോച്ചന് ഇഷ്ടം പ്രിയ കാമുകിയും ഇന്ന് തന്റെ ഭാര്യയും തന്റെ കുഞ്ഞിന്റെ അമ്മയുമായ പ്രിയയോട് തന്നെയായിരുന്നു. 2005ൽ ആയിരുന്നു ഇവരുടെ വിവാഹം. പ്രിയയെ കാണുവാൻ കോളേജ് ഹോസ്റ്റലിൽ പോയ സംഭവം പങ്ക് വെച്ചിരിക്കുകയാണ് ചാക്കോച്ചൻ ഇപ്പോൾ.

 

അന്ന് പ്രിയയെ കാണാൻ കോളേജ് ഹോസ്റ്റലിൽ പോവുക എന്ന ചടങ്ങുണ്ടായിരുന്നു. പള്ളിവക ആയിരുന്നു കോളേജും ഹോസ്റ്റലും. ചാക്കോച്ചൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് മറുപടി. കാമുകിയെ കാണാൻ പോയ ചാക്കോച്ചന് ലഭിച്ചത് ബിഷപ്പിന്റെ സത്ക്കാരമാണ്. ബിഷപ്പിനൊപ്പം ഊണ് കഴിച്ചതല്ലാതെ, താൻ ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല എന്നാണ് ചാക്കോച്ചൻ പറയുന്നത്. മറ്റു രസകരമായ വിശേഷങ്ങളും ചാക്കോച്ചൻ ഈ അഭിമുഖത്തിൽ പങ്കിടുന്നു.

 

OTHER SECTIONS