'നാളെ രാവിലെ പത്തുമണിക്ക് ഞാനൊരു ബോംബിടും' : കുഞ്ചാക്കോ ബോബൻ

By BINDU PP .09 Jun, 2018

imran-azhar

 

 

 

മലയാള സിനിമയുടെ എക്കാലത്തെയും യൗവനമാണ് കുഞ്ചാക്കോ ബോബൻ. ഒട്ടേറെ കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടനാണ് കുഞ്ചാക്കോ. ഒരു ഇടവേളക്ക് ശേഷം മലയാള സിനിമ മേഖലയിൽ തിരിച്ചു വന്ന നടനാണ് കുഞ്ചാക്കോ. പഴയകാലങ്ങളിലെ റൊമാന്റിക് നടനാണ് കുഞ്ചാക്കോ ബോബൻ. എന്നാൽ, ഇടവേളക്ക് ശേഷം വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ നടൻ പരീക്ഷിച്ചിരുന്നു. നാളെ രാവിലെ പത്തുമണിക്ക് എന്റെ പേജില്‍ ഞാനൊരു ബോംബിടും കാണാട്ടോ എന്നാണു കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ചാക്കോച്ചന്‍ ഇടാന്‍ പോകുന്ന ബോംബ് ഏതാണ് എന്നു തല പുകയ്ക്കുകയാണ് ആരാധകര്‍. മികച്ച പ്രതികരണമാണ് ചാക്കോച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിനു ലഭിക്കുന്നത്.

 

ചിലര്‍ ചാക്കേച്ചന്റെ അനൗന്‍സ്‌മെന്റിനെ തമാശയായാണ് കണ്ടത്. മറ്റു ചിലര്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമാണോ എന്നു ചോദിക്കുന്നുണ്ട്. മറ്റു ചിലരാകട്ടെ സംവിധായകനാകാന്‍ പോകുകയാണോ എന്നോക്കെ ചോദിക്കുന്നുണ്ട്. എന്തായാലും ചാക്കോച്ചന്‍ ഇടുന്ന ബോബ് പൊട്ടുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

OTHER SECTIONS