ചലച്ചിത്ര നടൻ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

By uthara.01 Jan, 1970

imran-azhar

ചലച്ചിത്ര അഭിനേതാവ് കുഞ്ഞു മുഹമ്മദ്(കുഞ്ഞിക്ക-68) അന്തരിച്ചു .ഷൂട്ടിങ്ങിനിടെ സെറ്റില്‍ കുഴഞ്ഞു വീഴുകയായിരുന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു . എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ആയിരുന്നു ചികിത്സ . ഇണ പ്രാവുകള്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ബോയി ആയാണ് കുഞ്ഞുമുഹമ്മദ് സിനിമാ രംഗത്തേക്ക് പ്രവേശനം കുറിച്ചത് .പ്രാദേശിക വാര്‍ത്തകള്‍ എന്ന കമലിന്റെ ചിത്രത്തിൽ ആയിരുന്നു ആദ്യ അഭിനയം കാഴ്ച വച്ചത് .100 ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള വ്യക്തിയാണ് നടൻ കുഞ്ഞുമുഹമ്മദ് .

OTHER SECTIONS