തീയറ്ററുകൾ പൂരപ്പറമ്പാക്കാൻ ഖുറേഷി അബ്രാമിന്റെ രണ്ടാം വരവ്: ലൂസിഫർ 2 ഉടൻ

By Sooraj Surendran .18 06 2019

imran-azhar

 

 

ലൂസിഫർ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി ലൂസിഫർ ടീം. നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. മലയാള സിനിമ ചരിത്രത്തിലെ സർവ്വ റെക്കോർഡുകളും തകർത്തുകൊണ്ടാണ് പ്രേക്ഷക മനസുകളിൽ ലൂസിഫർ ഇടിച്ചുകയറിയത്. അടുത്ത വർഷം ആദ്യത്തോടെ ലൂസിഫർ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. സംവിധായകൻ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നടൻ മോഹൻലാൽ എന്നിവർ ചേർന്നാണ് ലൂസിഫർ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. ലൂസിഫർ ക്ലൈമാക്സിൽ സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്നും ഖുറേഷി അബ്രാമിലേക്കുള്ള മോഹൻലാലിൻറെ വേഷപ്പകർച്ച പ്രേക്ഷകരെയും ആരാധകരെയും കോരിത്തരിപ്പിച്ചിരുന്നു. എബ്രഹാം ഖുറേഷി, സയിദ് മസൂദ് എന്നിവരുടെ ഭൂതകാലമാകും ലൂസിഫർ രണ്ടാം ഭാഗത്തിലുണ്ടാകുക. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയിദ് മസൂദ് എന്ന കഥാപാത്രത്തിന് ആദ്യ ഭാഗത്തെക്കാൾ സീനുകളുണ്ടാവുമെന്നും, ഇത് ചെറിയ സിനിമ ആവില്ലെന്നും വലിയ സിനിമ ആയിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

OTHER SECTIONS