ലഡു നവംബർ 16ന്

By Sooraj Surendran .31 10 2018

imran-azhar

 

 

അരുൺ ജോർജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലഡു. വ്യത്യസ്തമായ പ്രമേയവുമായി പ്രേക്ഷക മനസുകളിൽ ഇടം നേടാൻ ചിത്രത്തിനുവേണ്ടി വൻ തയ്യാറെടുപ്പുകളാണ് അരുൺ എടുത്തത്. വിനയ് ഫോര്‍ട്ട്, ബാലു വര്‍ഗീസ്, ശബരീഷ് വര്‍മ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു ദിവസം നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. സുഹൃത്തുക്കൾ രജിസ്ട്രാർ ഓഫീസിൽ പോകുന്നതും യാത്രാമധ്യേ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് പ്രമേയം. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ രാജേഷ് മുരുകേശനാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. നവംബർ 16നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. നിഷ സാരംഗ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

OTHER SECTIONS