എനിക്ക് വക്കീലിനെ വിവാഹം ചെയ്യാൻ ഇഷ്ടമില്ലായിരുന്നു; മനസ് തുറന്ന് ലക്ഷ്‌മി നായർ

By Sooraj Surendran.13 05 2020

imran-azhar

 

 

'മാജിക് ഓവൻ', 'ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ' എന്നീ പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അവതാരകയാണ് ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986 മുതൽ 1988 ഒരു വർഷത്തോളം ദൂരദർശനിൽ വാർത്താ അവതാരകയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ലക്ഷ്മി നായർ. യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിവാഹവിശേഷങ്ങള്‍ ലക്ഷ്മി നായര്‍ പറയുന്നത്. 'ഒരു വക്കീലിനെ കൊണ്ട് നിന്നെ കെട്ടിക്കുമെന്ന് അച്ഛൻ എപ്പോഴും പറഞ്ഞിരുന്നു', ലക്ഷ്മി നായർ പറയുന്നു. എന്നാൽ യുഎസിൽ പോകാനായിരുന്നു എനിക്ക് ആഗ്രഹം. വീട്ടുകാർക്ക് ഇതിനോട് താത്പര്യം ഉണ്ടായിരുന്നില്ല. ഡിഗ്രി പഠനം പൂർത്തിയായപ്പോൾ വിവാഹാലോചനകൾ വന്നു തുടങ്ങി.

 

ലോ അക്കാദമിയിലെ ഒരു പൂർവ വിദ്യാർത്ഥിയെയാണ് താൻ വിവാഹം ചെയ്തത്. അജയ് കൃഷ്ണന്‍ നായർ എന്നാണ് ഭർത്താവിന്റെ പേര്. പിന്നീട് ആണ് അറിഞ്ഞത് അദ്ദേഹമൊരു സിനിമ നടൻ കൂടിയാണെന്ന്. ഇത് അറിഞ്ഞതോടെ അദ്ദേഹത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ തുടങ്ങി. തത്തമ്മേ പൂച്ച പൂച്ച എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാലാം വര്‍ഷത്തെ എക്‌സാം എഴുതിയതിന് ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. 1988 മേയ് 7 നായിരുന്നു ഞങ്ങളുടെ വിവാഹം. ലക്ഷ്മി നായർ പറഞ്ഞു.

 

OTHER SECTIONS