ലതാജി ഇന്ത്യയുടെ വാനമ്പാടിയല്ല, ലോകത്തിന്റെ വാനമ്പാടിയാണ്, അനുശോധനമർപ്പിച് എം ജി ശ്രീകുമാർ

By santhisenanhs.06 02 2022

imran-azhar

ലതാമങ്കേഷ്കറുടെ വിയോഗത്തിൽ സിനിമ സംഗീത രംഗത്തുള്ള ഒട്ടനവധിപേരാണ് അനുശോധനം അറിയിച്ചത്, അക്കൂട്ടത്തിൽ ഇപ്പോൾ ശ്രദ്ധേയമാവുന്നത് മലയാളത്തിന്റെ പ്രിയ ഗായകൻ എം ജി ശ്രീകുമാറിന്റെ അനുശോദനമാണ്.

ലതാജി ഇന്ത്യയുടെ വാനമ്പാടിയല്ല, ലോകത്തിന്റെ വാനമ്പാടിയാണ്, ലതാജിയുടെ ഒട്ടേറെ റെക്കോര്‍ഡിംഗുകള്‍ കണ്ടിട്ടുണ്ടെങ്കിലും അവരുമായി ഒരുമിച്ചു പാടിയത് ദില്‍ല്‍ സേ എന്ന മണിരത്നം ചിത്രത്തലെ ജിയാ ജലേ എന്ന ഗാനത്തിലാണ്, എ ആര്‍ റഹ്മാന്റെ സംഗീതം കൊണ്ടും ചിത്രീകരണഭംഗികൊണ്ടും ഗാനം ശ്രദ്ധേയമായിരുന്നു, ഈ ഗാനം ഹിന്ദിയില്‍ ഗുല്‍സാറും മലയാളത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുമാണ് രചിച്ചത്. ലതാജിക്കു മുമ്പോ പിന്‍പോ താന്‍ അങ്ങനയൊരു മാസ്മരിക ശബ്ദം കേട്ടിട്ടില്ലെന്ന് എം ജി ശ്രീകുമാര്‍ പറയുന്നു

ശബ്ദമാധുര്യമുള്ള ഒട്ടനവധി ഗായികമാരുണ്ടെങ്കിലും ഒരു മൂളല്‍ പോലും സംഗീതമാക്കി മാറ്റുന്ന പ്രപഞ്ച ശബ്ദമാണ് ലതാജിയുടേത്. ലതാജി പാടിത്തുടങ്ങുമ്പോള്‍ ലോകം നിശ്ശബ്ദമാകും. ഈശ്വരന്‍ നിറുകയില്‍ തൊട്ടനുഗ്രഹിച്ച ശബ്ദമാണ് ലതാമങ്കേഷ്‌ക്കറുടേതെന്നും എം ജി ശ്രീകുമാര്‍ അനുസ്മരിച്ചു, ദിവസവും ആ പാട്ടുകള്‍ കേള്‍ക്കുന്നതിനാല്‍ ലതാജിയ്ക്കു മരണമില്ല.


ഭൂമി ഉള്ളിടത്തോളം കാലം ലതാജിയുടെ ശബ്ദത്തിനു മരണമില്ല അത് അലയടിച്ചുകൊണ്ടിരിക്കും . വിചിത്രമെന്നു തോന്നാം, ആത്മാവിനു മരണമില്ലെന്നല്ലേ പറയുന്നത്. ലതാജിയുടെ ആത്മാവ് പുനര്‍ജന്മം നേടുമ്പോള്‍ അത് ഇന്ത്യയില്‍ തന്നെയാവണം എന്നതാണ് തന്റെ ആഗ്രഹം എന്നും എം ജി ശ്രീകുമാര്‍ പറഞ്ഞു

ഗിരീഷ് എഴുതിയ ആ വരികള്‍ ലതാജിയെകുറിച്ചു തന്നെയാണോ എന്നു സംശയം തോന്നും. പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ, മുന്തിരി മുത്തൊളി ചിന്തിക്കോ..,ഇങ്ങനെയാണ് ആ വരികള്‍. എപ്പോഴും പുഞ്ചിരിക്കുന്ന ലതാജിയുടെ മുഖം ഈ വിശേഷണങ്ങളെല്ലാം ചേരുന്നതാണ്. ഒപ്പം തന്നെ തങ്കക്കൊലുസ്സല്ലേ...എന്നത് ആ ശബ്ദത്തോട് ചേര്‍ന്നു നില്‍ക്കുന്നു. കുറുകും കുയിലല്ലേ. എന്നാണ് ആ പാട്ടില്‍ തന്നെ എഴുതിയിരിക്കുന്നത് . ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് അങ്ങനെ തന്നയാണ് തോന്നുന്നത്, ഗിരീഷ് എഴുതിയത് ലതാജിയെ കുറിച്ചു തന്നെയാണ് മാസ്മരിക നാദമാണത്. അതിനു പകരമായി മറ്റൊന്നില്ല. ഇനിയും ഒട്ടേറെ പേര്‍ ലതാജിയുടെ പാട്ടുകള്‍ നന്നായി പാടുമായിരിക്കാം, പക്ഷേ, ആ മാധുര്യം ഒരിക്കലും നല്‍കാനാവില്ല.

OTHER SECTIONS