ലേലം 2: കൊച്ചു ചാക്കോച്ചിയായി ഗോകുല്‍; ചാക്കോച്ചിയായി സുരേഷ്‌ഗോപി

By online desk.11 03 2019

imran-azhar

 

 

കൊച്ചി: സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ ഏറ്റവും വലിയ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ലേലം. ആനക്കാട്ടില്‍ ഈപ്പച്ചനും ചാക്കോച്ചിയും മലയാളികളുടെ പ്രിയ്യപ്പെട്ട കഥാപാത്രങ്ങള്‍ ആയി മാറുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റ രണ്ടാം ഭാഗം എത്തുന്നു. രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് നിതിന്‍ രഞ്ജി പണിക്കറാണ്. രഞ്ജി പണിക്കര്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത് ജോഷിയായിരുന്നു.

 

ചിത്രത്തില്‍ തന്റെ മകനും അഭിനയിക്കുന്നതായി സുരേഷ് ഗോപി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. ആനക്കാട്ടില്‍ ചാക്കോച്ചി ആയി തന്നെയാണ് സുരേഷ് ഗോപി വേഷമിടുന്നത്. അതേസമയം ചാക്കോച്ചിയുടെ മകനായ 'കൊച്ചു ചാക്കോച്ചി' ആയിട്ടാണ് ഗോകുല്‍ സുരേഷ് എത്തുക.

 

'ഗോകുലിന്റെ ചെറുപ്പം തൊട്ടേയുളള ആഗ്രഹമായിരുന്നു അത്. കുട്ടി ആയിരുന്നപ്പോള്‍ അവന്‍ സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നു. ഇപ്പോള്‍ സിനിമയില്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു,' സുരേഷ് ഗോപി പറഞ്ഞു. സിനിമയുടെ തിരക്കഥാ രചന ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രീകരണത്തെ കുറിച്ചുളള തീരുമാനം ആയില്ലെന്ന് നിതിന്‍ രഞ്ജി പണിക്കര്‍ പറഞ്ഞു.

OTHER SECTIONS