സിനിമാ മേഖലയില്‍ ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ.. കുഞ്ചാക്കോ ബോബന് മൂന്നാം ക്ലാസുകാരിയുടെ കത്ത്

By online desk.16 10 2019

imran-azhar

 

ലോക തപാല്‍ ദിനത്തില്‍ തനിക്ക് കത്തെഴുതിയ കുട്ടി ആരാധിക, മൂന്നാം ക്‌ളാസുകാരി കീര്‍ത്തനയ്ക്ക് മറുപടി കത്തെഴുതി മലയാളത്തിന്റെ പ്രിയ നായകന്‍ കുഞ്ചാക്കോ ബോബന്‍. അയ്യപ്പന്‍ കോവില്‍ എല്‍.പി സ്‌കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയായ കീര്‍ത്തന ലോക തപാല്‍ ദിനത്തില്‍ ആണ് തന്റെ പ്രിയ താരത്തിന് കത്തെഴുതി അയച്ചത്.
'ബഹുമാനപ്പെട്ട കുഞ്ചാക്കോ ബോബന്‍ അറിയുന്നതിന്, ഞാന്‍ അയ്യപ്പന്‍ കോവില്‍ എല്‍.പി സ്‌കൂളില്‍ മൂന്നാം ക്‌ളാസില്‍ പഠിക്കുന്നു.

ലോക തപാല്‍ദിനത്തോടനുബന്ധിച്ച് അങ്ങേയ്ക്ക് ഒരു കത്തെഴുതുന്നതില്‍ വളരെ സന്തോഷമുണ്ട്. സിനിമാ മേഖലയില്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു'... എന്നായിരുന്നു കീര്‍ത്തനക്കുട്ടിയുടെ കത്ത്. ഇതിന് ചാക്കോച്ചന്‍ എഴുതിയ മറുപടി, 'പ്രിയപ്പെട്ട കീര്‍ത്തന മോള്‍ക്ക്. മോളെനിക്കയച്ച കത്ത് കിട്ടി. സ്‌നേഹത്തിനും ആശംസകള്‍ക്കും ഒരുപാട് നന്ദി. മോളുടെ വീട്ടിലും സ്‌കൂളിലും ഉള്ള എല്ലാവരോടും എന്റെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കുക. എല്ലാ നന്‍മകളും വിജയങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു' എന്നാണ്.
തന്റെയും കീര്‍ത്തനയുടെയും കത്തുകള്‍ ചാക്കോച്ചന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റ് ഇതിനോടകം വൈറലാണ്.

OTHER SECTIONS