ലിജോ ജോസ് പുതിയ ചിത്രം 'ജല്ലിക്കെട്ട്' : ആന്റണി വര്‍ഗീസ്- നിമിഷ സജയൻ ഒന്നിക്കുന്നു

By BINDU PP.19 Jul, 2018

imran-azhar

 

 


ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം 'ജല്ലിക്കെട്ട്'. ആന്റണി വര്‍ഗീസ്- നിമിഷ സജയൻ ഒന്നിക്കുന്നു. 'ജല്ലിക്കെട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ലിജോ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ചിത്രത്തില്‍ ആന്റണി വര്‍ഗീസ് നായകനാകുന്ന നായികയായെത്തുന്നത് നിമിഷയാണെന്നാണ് റിപ്പോര്‍ട്ട. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒ. തോമസ് പണിക്കര്‍ നിര്‍മാണം. എഡിറ്റിങ് ദീപു ജോസഫ്,നേരത്തെ വിനായകനെ നായകനാക്കി ലിജോ 'പോത്ത്' എന്ന ചിത്രമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥയൊരുക്കും.അങ്കമാലി ഡയറീസിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ജല്ലിക്കെട്ടിന്റെയും ക്യാമറമാന്‍. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള ഈ ചിത്രത്തിനും സംഗീതമൊരുക്കും.

 

OTHER SECTIONS