ത്രില്ലടിപ്പിച്ച് ലില്ലിയുടെ ട്രെയിലർ !

By BINDU PP.11 Sep, 2018

imran-azhar

 

 

 

നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ലില്ലിയുടെ ട്രെയിലർ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു. ആരാധകരെ ത്രില്ലടിപ്പിക്കുന്ന കിടിലം രംഗങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ ടീം ഒരുക്കിയിരിക്കുന്നത്.  തീവണ്ടി നായിക സംയുക്ത മേനോൻ ടൈറ്റിൽ വേഷത്തിലെത്തുന്നു.സംവിധായകൻ തന്നെയാണ് തിരക്കഥ. ചിത്രത്തിൽ അഭിനയിക്കുന്ന പ്രധാനകഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങളാണ്.

 

എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക്. ചിത്രത്തിലെ വയലൻസ് രംഗങ്ങൾകൊണ്ടാണ് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയത്. സംയുക്ത മേനോൻ, ധനേഷ് ആനന്ദ്, കണ്ണൻ നായർ, ആര്യൻ മേനോൻ, സജിൻ ചെറുകയിൽ, കെവിൻ ജോസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ് നിർമാണം.

OTHER SECTIONS