വിനായകൻ ഇല്ലെങ്കിൽ പന്ത്രണ്ട് അസാധ്യം, അതിനൊരു കാരണമുണ്ട്: ലിയോ തദ്ദേവൂസ്

By santhisenanhs.05 07 2022

imran-azhar

 

ലിയോ തദ്ദേവൂസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പന്ത്രണ്ട്. ഇറങ്ങിയതിനു പിന്നാലെ ചിത്രം മികച്ച പ്രതികരണമാണ് നിരൂപകർക്കിടയിൽ നിന്നും നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ വിനായകന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ. വിനായകൻ ഇല്ലെങ്കിൽ ഈ ചിത്രം ഇല്ല എന്നാണ് അദ്ദേഹം പറയുന്നത്.

 

അന്ത്രോയുടെ ജീവിതത്തിലെ സൂക്ഷ്മവും തീവ്രവുമായ പല മുഹൂർത്തങ്ങളും വളരെ ഭംഗിയായി വിനായകൻ ചെയ്തിരിക്കുന്നു എന്ന് സംവിധായകൻ വ്യക്തമാക്കുന്നു.

 

തങ്ങൾ തമ്മിൽ ദീർഘകാലത്തെ അടുപ്പമുണ്ട്. ഒരു സീൻ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് അത് വിനായകൻ കൃത്യമായി തന്നിരിക്കും. വളരെ ഭംഗിയായിട്ടാണ് അയാൾ ചിത്രം ചെയ്തിരിക്കുന്നത്. ഒരു സീൻ എന്നതിനേക്കാൾ അതിൻറെ ആത്മാവ് പറയുവാനാണ് അദ്ദേഹം ആവശ്യപ്പെടുക.

 

കടലിലൂടെ നടക്കുന്ന ഒരു രംഗമുണ്ട്, അതിൽ സ്വന്തം ആത്മാവ് തൊട്ട ഒരാളുടെ ഉള്ളിന്റെയുള്ളിൽ വരുന്ന ചിരി വിനായകന്റെ മുഖത്ത് കാണാം. ഈ സിനിമയുടെ മർമ്മം അറിയാവുന്ന ഒരു പ്രൊഡ്യൂസർ തന്നിലേക്ക് വന്നുചേർന്നതും ഇത് സംഭവിക്കുവാനുള്ള പ്രധാന കാരണമാണ്. പന്ത്രണ്ട് വർഷത്തെ സംസാരത്തിന് ഒടുവിലാണ് ഈ പ്രോജക്ട് എത്തിയത്.

 

തീരദേശ പശ്ചാത്തലത്തിൽ ഉള്ള ഒരു ആക്ഷൻ ഡ്രാമ ചിത്രമാണ് ഇത്. ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം വിവരിക്കുന്നത്. ഒരു അപരിചിതൻ ഈ ചെറുപ്പക്കാരുടെ ഇടയിലേക്ക് വരുമ്പോൾ ഉള്ള കഥ വളരെ നന്നായി ചിത്രം പറയുന്നുണ്ട്.

OTHER SECTIONS