കുഞ്ഞ് ആരാധികയുടെ വലിയ മമ്മൂട്ടി സ്നേഹം; നടനെ നേരിൽ കണ്ട സന്തോഷത്തിൽ എയ്‌മി

By Chithra.23 07 2019

imran-azhar

 

തന്റെ ഇഷ്ടതാരമായ മമ്മൂട്ടിയെ നേരിൽ കണ്ട സന്തോഷത്തിലാണ് കുഞ്ഞ് എയ്‌മി. കുട്ടി മോഡൽ കൂടിയായ എയ്മി മമ്മൂട്ടിയുടെ മധുരരാജയുടെ ഫോട്ടോ പിടിച്ച് നിൽക്കുന്ന ഫോട്ടോ പ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ പീറ്റർ ഹെയ്‌ൻ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തതോടെയാണ് കുഞ്ഞ് എയ്മിയുടെ വലിയ മമ്മൂക്ക സ്നേഹം ലോകം അറിഞ്ഞത്.

 

സമൂഹമാധ്യമത്തിൽ സജീവമായ മമ്മൂട്ടിയും തന്റെ കൊച്ച് ആരാധികയെ കണ്ടിരുന്നു. കടുത്ത മമ്മൂട്ടി ആരാധികയായ എയ്മിക്ക് മമ്മൂട്ടി ഫാൻസ്‌ പാണ്ടിക്കാട് ഏരിയാ കമ്മിറ്റിയുടെ അംഗത്വ കാർഡ് വരെ ഉണ്ട്. ഫാൻസ്‌ അസോസിയേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും എയ്‌മി തന്നെയാണ്.

 

മമ്മൂട്ടിയോടുള്ള മകളുടെ സ്നേഹം മനസിലാക്കിയ പിതാവ് നൗഷാദ് തന്നെ ആ കണ്ടുമുട്ടലിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചു. മകളുടെ മമ്മൂട്ടി ആരാധനയെ പറ്റി നൗഷാദ് മമ്മൂട്ടി ടൈംസിനോടും നടന്റെ പ്രൈവറ്റ് സെക്രട്ടറി ആയ ജോർജ്ജിനോടും പറഞ്ഞു. ഇവർ മുഖേന അച്ഛനും മകളും തൃശൂർ പെരിങ്ങോട്ടുകരയിൽ ഗാനഗന്ധർവൻ എന്ന മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തുകയും നടനെ നേരിൽ കാണുകയും ചെയ്തു.

 

എന്തായാലും കുഞ്ഞ് എയ്‌മി സന്തോഷത്തിലാണ്. തന്റെ ഇഷ്ടനായകനെ കാണാനും കൂടെനിന്ന് ഫോട്ടോ എടുക്കാനും സാധിച്ചു.

OTHER SECTIONS