ചായങ്ങൾ നിറച്ച് ഈ ലൂക്ക : മനോഹരമായ റിവ്യൂ വായിക്കാം.......

By online desk.28 06 2019

imran-azhar

 

 

ഇത് ലൂക്കയുടെ ലോകമാണ്....ആ ചെറിയ ലോകത്തേക്ക് കയറിവരുന്ന വലിയ ജീവിതങ്ങളാണ് ടോവിനോ തോമസ് ചിത്രം ലൂക്ക.അരുൺ ബോസ് എന്ന നവാഗതന്റെ കൈയ്യൊപ്പ് ലൂക്ക എന്ന ചിത്രത്തിൽ മുഴുവനായി കാണാൻ കഴിയുന്നുണ്ട്. ഇതൊരു റൊമാന്റിക് ത്രില്ലറാണ്. ഇവിടെ നിറച്ചുവച്ച പ്രണയവും വർണങ്ങളും ഓരോ പ്രേക്ഷകന്റെയും ഉള്ളുപൊള്ളിച്ചു. ടോവിനോ തോമസ് എന്ന യുവനടൻ ലൂക്കയായപ്പോൾ സ്‌ക്രീനിൽ മനോഹരമായ വിസ്‌മയ കാഴ്‌ച തന്നെയാണ് . സ്ക്രാപ്പ് ആര്‍ട്ടിസ്റ്റായി ടൊവീനോയുടെ ലുക്ക് സിനിമ തിയേറ്ററിൽ എത്തുന്നതിന് മുൻപ് ആരാധകരുടെ മനം കവർന്നിരുന്നു. റൊമാന്‍റിക് ത്രില്ലര്‍ ഗണത്തിൽ പെട്ടുതാവുന്ന ചിത്രമാണ് ലൂക്ക . ഒരു ആത്മഹത്യയെ തുടര്‍ന്ന് പോലീസ് അന്വേഷണവുമായി മുന്നേറുന്ന ചിത്രം മറ്റൊരു കേസിലേക്കുള്ള തുമ്പായി മാറുന്നിടത്താണ് ഇടവേള. മൃദുൽ ജോർജ്ജ്, അരുൺ ബോസ് എന്നിവർ ചേർന്നാണ് കഥയും തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഒരു മനോഹരമായ ലൂക്കയുടെ ജീവിതത്തിലേക്ക് കയറിവരുന്ന നിഹാരിക (അഹാന കൃഷ്ണ ) എന്ന സുന്ദരിയായ ഒരു പെൺകുട്ടിയും ഇവരെ ചുറ്റിപറ്റി നടക്കുന്ന ത്രില്ലിങ്ങായ റൊമാന്റിക് സ്റ്റോറിയാണ് ലൂക്ക.

 

ഇത് ലൂക്കയുടെ ജീവിതം...


മരണത്തെ ഏറെ ഭയക്കുന്ന ലൂക്കയുടെ കഥ തുടങ്ങുന്നത് ഒരു മരണത്തിലൂടെയാണ്. ആ മരണത്തിലെ കാരണങ്ങളെ തേടിപോവുന്ന ത്രില്ലിങ്ങായുള്ള ഒരു കഥയാണ് ലൂക്ക. അപ്രതീക്ഷിതമായ ആ മരണത്തിന്റെ ചുരുൾ അഴിക്കുന്ന അക്ബർ (നിതിൻ ജോർജ് )ലൂക്കയിലെ ഉപനായകനെന്ന് പറയാം. അക്ബറിന്റെ ദാമ്ബത്യവും പ്രണയവും ചിത്രത്തിൽ വലിയൊരു ഭാഗത്തുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായാണ് അക്ബർ ലൂക്കയെയും നിഹാരികയെ കുറിച്ച് അറിയാൻ ശ്രമിക്കുന്നത് , അത് മനോഹരമായ പ്രണയത്തിലേക്ക് പ്രേക്ഷകനെ കൂട്ടികൊണ്ടുപോകുന്നുണ്ട്.

 

കൊച്ചിയിലെ ഒരു ബിനാലെ വേദിയിൽ വച്ച് അസുഖകരമായി ലൂക്കയും നിഹാരികയും കണ്ടുമുട്ടുന്നു. രണ്ടുപേരും തമ്മിലുള്ള സംഗീതനിർഭരമായ പ്രണയം ആരെയും അസൂയപ്പെടുത്തും വിധത്തിലാണ്. പലതിൽ നിന്നുള്ള ഒരു മാറ്റത്തിനായി കലാകാരനായി മാറിയ ലൂക്ക , അടുക്കും ചിട്ടയുമില്ലാത്ത ജീവിതം . പ്രിയപ്പെട്ട അച്ഛന്റെയും അമ്മയുടെയും മരണത്തിന് ശേഷം ശിവൻ(രാജേഷ് ശർമ്മ ) എന്ന ആശാന്റെ ശിഷ്യനായി ആര്‍ട്ടിസ്റ്റായി മാറുന്നു. ലൂക്കയ്ക്ക് ലൂക്ക ഉണ്ടാക്കിയെടുത്ത ഒരു ലോകമുണ്ട്....വർഷങ്ങളായി ഒപ്പമുള്ള നല്ലകുറെ ബന്ധങ്ങളുണ്ട്. പെട്ടന്ന് ചൂടാവുന്ന പ്രകൃതകാരനായതുകൊണ്ട് തന്നെ അധികമാരും ലൂക്കക്കൊപ്പം നിൽക്കാറില്ല. ആരെയും ലൂക്ക അടുപ്പിക്കാറുമില്ല അങ്ങനെയുള്ള ലൂക്കയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ ഒരു വഴക്കിലൂടെ ഒട്ടും ആര്ടിസ്റ്റിക്കായി ചിന്തിക്കാത്ത നിഹാരിക കയറിവരുന്നത്. നെക്രോഫോബിയയും ഉൾപ്പടെ പല മാനസിക വ്യതിയാനങ്ങളിലും പോസിവിറ്റിയിൽ കഴിയുന്ന ലൂക്കയെ ഏറെ ചേർത്തുനിർത്തുന്ന പ്രണയമാണ് നിഹാരികയുടേത്.

 


എന്നാൽ ഈ പ്രണയത്തിന് അപ്പുറത്തേക്ക് ത്രില്ലിങ്ങായി പിടിച്ചു ഇരുത്തുന്ന ലൂക്കയുടെ സ്ക്രിപ്റ്റ് അഭിനന്ദങ്ങൾ അർഹിക്കുന്ന ഒന്നാണ്. റൊമാന്റിക് ത്രില്ലറായതുകൊണ്ട് തന്നെ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് ചിത്രം മുന്നേറുന്നത് . പ്രേക്ഷകനെ ആകാംഷയുടെ തലത്തിലേക്ക് കൊണ്ടുപോകാൻ അരുൺ ബോസിന് സാധിച്ചിട്ടുണ്ട്. നന്മ നിറഞ്ഞ നല്ല കുറെ കഥാപാത്രങ്ങളെ ലൂക്ക ചേർത്തുനിർത്തുന്ന ഭാഗങ്ങളെല്ലാം തിയേറ്ററിൽ കൈയ്യടി നിറച്ചിരുന്നു. ഒന്നാം പകുതിയിൽ ചിത്രം റൊമാന്റിക് , കോമഡിയായി മുന്നേറുന്നുണ്ടെങ്കിൽ രണ്ടാം പകുതിയിൽ ചിത്രം ത്രില്ലറായി മാറുകയാണ്. ക്ലൈമാക്സ് രംഗം വരെ പ്രേക്ഷകനെ ശ്വാസം അടക്കി പിടിച്ചിരുത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

 

ഗംഭീരമാക്കി നിഹാരിക

 

അഹാന കൃഷ്ണ എന്ന നടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപത്രമാണ് നിഹാരിക. നടൻ കൃഷ്ണ കുമാറിന്റെ മകൾ അഹാനയുടെ മൂന്നമത്തെ സിനിമയാണ് ഇത് . രാജീവ് രവി സംവിധാനം ചെയ്‌ത ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയുടെ രണ്ടാമത്തെ ചിത്രം ഞണ്ടുകളുടെ നാട്ടിലെ ഒരു ഇടവേളയായിരുന്നു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ശക്തമായ കഥാപത്രത്തെയാണ് നടി ലൂക്കയിൽ അവതരിപ്പിച്ചിരിക്കുന്നത്. കോസ്റ്റും കൊണ്ടും ലുക്കു കൊണ്ട് അഹാന നിഹാരിക എന്ന നടിയെ കൈയ്യടക്കത്തോടെ ചെയ്തിട്ടുണ്ട്. പക്വതയാർന്ന കഥാപത്രത്തെ മനോഹരമാക്കിയിട്ടുണ്ട് അഹാന .


ലൂക്കയുടെ ജീവിതത്തിലൂടെ കടന്നുപോയവർ


ശ്രീകാന്ത് മുരളി അവതരിപ്പിക്കുന്ന സൈക്കോ മാധ്യമപ്രവർത്തകന്റെ കഥാപത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നിതിന്‍ ജോര്‍ജ്,വിനീത കോശി,അന്‍വര്‍ ഷെരീഫ്,ഷാലു റഹീം,പൗളി വല്‍സന്‍,തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി,ചെമ്പില്‍ അശോകന്‍,ശ്രീകാന്ത് മുരളി,രാഘവന്‍,നീന കുറുപ്പ്,ദേവി അജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.


സംഗീതവും , വിസ്മയം തീർത്ത കാഴ്ചകളും

 

നിമിഷ് രവിയുടെ ഛായാഗ്രഹണത്തെ കുറിച്ച് പറയാതെ ലൂക്ക എന്ന ചിത്രത്തെ കുറിച്ച് ഒന്നും പറയാനാകില്ല. അത്ര മനോഹരമാണ് നിമിഷ ഒരുക്കിയ ഓരോ ഫ്രെയ്മുകളും. ഫോര്‍ട്ടുകൊച്ചിയുടേയും കടമക്കുടിയുടേയും സൗന്ദര്യത്തെ മുഴുവനായും തന്റെ ക്യാമറയിലേക്ക് ഈ ഛായാഗ്രാഹകൻ പകര്‍ത്തിയിട്ടുണ്ട്. ചിത്രത്തോട് ചേര്‍ന്ന് പോകുന്ന സംഗീതമൊരുക്കിയ സൂരജ് എസ് കുറുപ്പും അഭിനന്ദനം അര്‍ഹിക്കുന്നു. ലൂക്കയില്‍ സ്‌നേഹവും പ്രണയവും സൗഹൃദവുമുണ്ട്. അതേസമയം ചിത്രം ഒരു ത്രില്ലറുമാണ്.

OTHER SECTIONS