ആരാധകര്‍ കാത്തിരുന്ന 'ലൂക്ക'യുടെ ട്രെയിലര്‍ എത്തി

By mathew.17 06 2019

imran-azhar


ആരാധകര്‍ കാത്തിരുന്ന ടൊവിനോ തോമസിന്റെ 'ലൂക്ക'യുടെ ട്രെയിലര്‍ പുറത്ത്. നവാഗതനായ അരുണ്‍ ബോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രണയവും സസ്‌പെന്‍സും നിറഞ്ഞതാണ് ട്രെയിലര്‍. സ്റ്റോറീസ് & തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഹാന കൃഷ്ണയാണ് നായികയായെത്തുന്നത്.

മൃദുല്‍ ജോര്‍ജ്ജ് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ നിമിഷ് രവിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്. ജൂണ്‍ 28ന് സെഞ്ച്വറി ഫിലിംസ് ചിത്രം തീയേറ്ററില്‍ എത്തിക്കും

https://www.youtube.com/watch?v=eHzACuCx9zY

 

OTHER SECTIONS