മോഹൻലാൽ ആരാധകരെ ലൂസിഫർ ഞെട്ടിക്കും, കാത്തിരിപ്പു വെറുതെയാവില്ല; വിശാഖ് സുബ്രമണ്യം

By Sarath Surendran.27 Aug, 2018

imran-azhar

 

 

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ലൂസിഫർ ഇതിനോടകം ജനശ്രദ്ധ ആർജ്ജിച്ചു കഴിഞ്ഞു. ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ചിത്രം കൂടിയാണ് ലൂസിഫർ. മലയാള സിനിമാ പ്രേമികൾ ഇതിനോടകം ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്‌റ്റർ ഏറ്റെടുത്തു കഴിഞ്ഞു.

 

ഒരു മാസ്സ് പൊളിറ്റിക്കൽ ത്രില്ലർ മൂവിയാണ് ലൂസിഫർ. സിനിമയുടെ ചിത്രീകരണം ഇപ്പോൾ തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിലായി പുരോഗമിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിർമ്മാണം. മുരളി ഗോപിയുടെ തിരക്കഥയിൽ ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ തുടങ്ങി താര നിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

 

ഇതിനകം നിവിൻ പോളി ചിത്രമായ ലവ് ആക്ഷൻ ഡ്രാമയുടെ നിർമ്മാതാവ് വിശാഖ് സുബ്രമണ്യം ലൂസിഫർ പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്ന ഒരു ഐറ്റം ആയിരിക്കും എന്ന് പറഞ്ഞു രംഗത്ത് വന്നു. മെരിലാൻഡ് സ്റ്റുഡിയോ ഉടമസ്ഥൻ ആയിരുന്ന സുബ്രഹ്മണ്യത്തിന്റെ കൊച്ചു മകൻ വിശാഖ് ആണ് ഇപ്പോൾ തിരുവനന്തപുരത്തെ പ്രശസ്ത തീയേറ്ററുകൾ ആയ ശ്രീകുമാർ, ശ്രീ വിശാഖ്, ന്യൂ ഒക്കെ നോക്കി നടത്തുന്നത്. അതോടൊപ്പം ലവ് ആക്ഷൻ, ഡ്രാമ എന്ന ചിത്രം വിശാഖും അജു വർഗീസുമായി ചേർന്ന് നിർമ്മിക്കുകയുമാണ്. ഇതിലൂടെ മലയാള സിനിമയിയിലേയ്ക്ക് നിർമാതാവിന്റെ വേഷത്തിൽ വിശാഖ് ചുവടുറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ, ഡ്രാമ എന്ന ചിത്രത്തിൽ നിവിൻ പോളി നയൻ താര തുടങ്ങിയ നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

 

മോഹൻലാൽ, പൃഥ്വിരാജ് എന്നിവരുമായി കുടുംബപരമായും ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് വിശാഖ്. കഴിഞ്ഞ ദിവസം കുടുംബ സുഹൃത്തുകൂടിയായ പൃഥ്വിരാജുമായി സമയം ചിലവിടുകയും ലൂസിഫറിനെ കുറിച്ചും ലവ് ആക്ഷൻ ഡ്രാമയെ കുറിച്ചും ഒരുപാട് വിശേഷങ്ങൾ പങ്കിട്ടു എന്നും വിശാഖ് പറഞ്ഞു. പൃഥ്വിരാജ് ലാലേട്ടനെ ഡയറക്റ്റ് ചെയ്യുന്നത് കാണുന്നത് തന്നെ ആരെയും ആവേശം കൊള്ളിക്കുന്ന താരത്തിലാണെന്ന് പറഞ്ഞ വിശാഖ്, ലൂസിഫറിനെ കുറിച്ച് തനിക്കു കൂടുതൽ പറയണം എന്ന് ആഗ്രഹം ഉണ്ടെന്നും എന്നാൽ ഇപ്പോൾ പറയുന്നില്ല എന്നും തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.

 

സിനിമ സൂപ്പർ ഹിറ്റ് ആയിരിക്കുമെന്നും ബോക്സ് ഓഫീസിൽ റെക്കോര്ഡുകളിൽ ലൂസിഫറും ഇടം നേടുമെന്നത് നിസംശയം പറയാം. മോഹൻലാൽ ആരാധകരെ ലൂസിഫർ ഞെട്ടിക്കുമെന്നും, കാത്തിരിപ്പു വെറുതെയാവില്ല എന്നും വിശാഖ് അടിവരയിട്ട് പറയുന്നു. ആദ്യം ദിനം ആദ്യ ഷോ തന്നെ ലൂസിഫർ കാണാൻ ഉള്ള കാത്തിരിപ്പിലാണ് താൻ എന്നാണ് വിശാഖ് പറയുന്നു. ലൂസിഫർ പൃഥ്വിരാജിന്റെ കരിയറിലെ വഴിതിരിവാകുമെന്ന് കാര്യത്തിൽ സംശയമില്ല.

 

 

OTHER SECTIONS