ഇത് ചരിത്ര വിജയം; 8 ദിവസം കൊണ്ട് ലൂസിഫർ 100 കോടി ക്ലബ്ബിൽ

By Sooraj Surendran.08 04 2019

imran-azhar

 

 

മലയാളത്തിന്റെ അഭിമാന താരം മോഹൻലാലിനെ നായകനാക്കി പ്രിത്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫർ ഇതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നേറുന്നു. വെറും എട്ട് ദിവസം കൊണ്ടാണ് ലൂസിഫർ 100 കോടി ക്ലബ്ബിൽ ഇടം നേടുന്നത്. ആശിർവാദ് സിനിമാസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇതാദ്യമായാണ് കളക്ഷൻ വിവരങ്ങൾ ഔദ്യോഗികമായി പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.

ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ടിക്കറ്റ് കിട്ടാനില്ലെന്നതാണ് സത്യാവസ്ഥ. പ്രായഭേദമന്യേ നിരവധി ആളുകളാണ് ലൂസിഫർ കാണാനായി തീയറ്ററുകളിൽ ഇടിച്ചുകയറുന്നത്. മുരളി ഗോപിയുടെ തിരക്കഥയും, പ്രിത്വിരാജിന്റെ സംവിധാനവും, മോഹൻലാലിൻറെ ആക്ഷൻ രംഗങ്ങളും, അഭിനയ മികവും പ്രേക്ഷകനെ വാക്കുകളാൽ നിർവചിക്കാൻ കഴിയാത്ത മറ്റൊരു തലത്തിലേക്ക് എത്തിക്കുകയാണ് ലൂസിഫർ എന്ന ചിത്രം. ചിത്രം വിദേശ രാജ്യങ്ങളിലും കളക്ഷൻ റെക്കോർഡിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

OTHER SECTIONS