മലയാള സിനിമയിൽ പുതു ചരിത്രമെഴുതി മോഹൻലാൽ; ലൂസിഫർ 200 കോടി ക്ലബ്ബിൽ

By Sooraj Surendran .19 05 2019

imran-azhar

 

 

കൊച്ചി: മലയാള സിനിമയിൽ തന്റെ തന്നെ പേരിലുള്ള കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെഴുതി അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ. പൃത്വിരാജ് സുകുമാരൻ ആദ്യമായി മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം 100 കോടിയും കടന്ന് 200 കോടി പിന്നിട്ടിരിക്കുകയാണ്. 150 കോടി പിന്നിട്ട പുലിമുരുകന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായിരിക്കുന്നത്. വലിയ ബോക്‌സ്ഓഫീസ് വിജയം നേടുന്ന ആദ്യ മലയാള ചിത്രമാണ് ലൂസിഫർ. ചുരുങ്ങിയ ദിവസം കൊണ്ടാണ് ചിത്രം 100 കോടി പിന്നിട്ടത്. 21 ദിവസം കൊണ്ട് 150 കോടിയും പിന്നിട്ടു.

 

മോഹൻലാൽ എന്ന താര മൂല്യമേറിയ താരത്തെ വെള്ളിത്തിരയിൽ പ്രേക്ഷകന്റെ കാഴ്ചപ്പാടിനനുസരിച്ച് അവതരിപ്പിക്കാൻ പ്രിത്വിരാജിന് കഴിഞ്ഞു എന്നതാണ് ചിത്രത്തിന്റെ അടിസ്ഥാന വിജയം. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, സായ് കുമാർ, ബൈജു, കലാഭവൻ ഷാജോൺ, നൈല ഉഷ,എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീഗും ആരംഭിച്ചു കഴിഞ്ഞു.

OTHER SECTIONS