മലയാളത്തിലെ ആദ്യത്തെ 200 കോടി അടിച്ച് ലൂസിഫര്‍

By darshan.16 05 2019

imran-azhar

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ലൂസിഫറിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മലയാളത്തില്‍ നിന്നും ആദ്യമായി ഇരുന്നൂറ് കോടി നേടുന്ന ആദ്യ ചിത്രമായി ലൂസിഫര്‍ മാറിയിരിക്കുകയാണ്. ലൂസിഫര്‍ സിനിമയുടെ ഓദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചരിത്രനേട്ടം സ്വന്തമാക്കിയ വിവരം പുറത്ത് വിട്ടിരിക്കുന്നത്. 'ലൂസിഫറിനെ ലോക സിനിമ ചരിത്രത്തിന്റെ ഭാഗമാക്കിയ പ്രേക്ഷകര്‍ക്ക് ഒരായിരം നന്ദി.. 200 കോടിയും കടന്ന് മലയാളത്തിന്റെ യാഗാശ്വം'..! എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്.

 

അമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്നാണ് സിനിമയുടെ ഏറ്റവും പുതിയ കളക്ഷന്‍ വിവരവുമായി ലൂസിഫര്‍ ടീം എത്തിയിരിക്കുന്നത്. പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ മലയാളക്കരയില്‍ മറ്റൊരു ചരിത്രമാവാന്‍ പൃഥ്വിരാജിലൂടെ മോഹന്‍ലാലിന് സാധിച്ചിരിക്കുകയാണ്. സംവിധായകനായ പൃഥ്വിയ്ക്കും നായകനായ മോഹന്‍ലാലിനും ഇനി പറയാനുള്ളതെന്താണെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

 

 

OTHER SECTIONS