എം.ജെ രാധാകൃഷ്ണന്‍ അനുസ്മരണം ജൂലൈ 25ന്

By mathew.22 07 2019

imran-azharഅന്തരിച്ച പ്രമുഖ ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന് സ്മരണാഞ്ജലിയര്‍പ്പിക്കുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം 2019 ജൂലൈ 25 വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തൈക്കാട് സൂര്യ-ഗണേശം ഹാളില്‍ നടക്കും.

അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍.കരുണ്‍, ഡോ.ബിജു, സണ്ണി ജോസഫ്, വി.കെ ജോസഫ്, എം.പി സുകുമാരന്‍ നായര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി മഹേഷ് പഞ്ചു, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ എന്നിവര്‍ പങ്കെടുക്കും. എം.ജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ച രണ്ടു ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

 

OTHER SECTIONS