ദൃശ്യത്തിലെ പ്രധാന അഭിനേതാക്കള്‍ ദൃശ്യം 2വിലും

By praveenprasannan.23 05 2020

imran-azhar

ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമ ദൃശ്യം 2 ആയിരിക്കും. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദൃശ്യം ആദ്യ ഭാഗത്തിലെ അഭിനേതാക്കളില്‍ ഭൂരിഭാഗം പേരും ദൃശ്യം 2 വിലും ഉണ്ടായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.


മീന, ആശാ ശരത്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരെല്ലാം ഈ സിനിമയില്‍ ഉണ്ടാകുമെന്നാണ് വിവരം.അറുപതാം പിറന്നാള്‍ ആഘോഷിച്ച വ്യാഴാഴ്ച 'ദൃശ്യം 2'വിന്റെ ടൈറ്റില്‍ വീഡിയോ മോഹന്‍ലാല്‍ പുറത്തു വിട്ടിരുന്നു.


ദൃശ്യം 2 ന്റെ തിരക്കഥയും സംവിധാനവും ദൃശ്യത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് തന്നെയാണ് നിര്‍വഹിക്കുന്നത്.ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് .


ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ണമായും കേരളത്തിലാണ് . ലോക്ക്ഡൗണ്‍ കഴിഞ്ഞ്് തുടര്‍ച്ചയായ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുന്ന മറ്റ് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിക്കുക

 

OTHER SECTIONS