നിമിര്‍ : മാല പാര്‍വതിയും വേഷമിടുന്നു

By praveen prasannan.13 Oct, 2017

imran-azhar

പ്രിയദര്‍ശന്‍ ഒരുക്കുന്ന നിമിര്‍ എന്ന ചിത്രത്തില്‍ മാല പാര്‍വതിയും. ടേക്ക് ഓഫ്, ഗോദ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പാണ് നിമിര്‍. ഉദയനിധി സ്റ്റാലിന്‍ പ്രധാന വേഷത്തിലെത്തും.

മാല പാര്‍വതി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകയും മനശാസ്ത്രജ്ഞയും എഴുത്തുകാരിയും ഒക്കെയാണ്. നിമിറില്‍ നമിത പ്രമോദാണ് നായിക. പാര്‍വതി നായരും പ്രധാന വേഷം ചെയ്യുന്നു.

സമുദ്രക്കനിയാണ് സംഭാഷണം രചിച്ചത്. ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കഥാപാത്രം അവതരിപ്പിക്കുന്നുമുണ്ട് സമുദ്രക്കനി.

loading...