അത് ഞാനല്ല; വ്യാജൻ- മുന്നറിയിപ്പുമായി മാളവിക മോഹനൻ

By sisira.24 07 2021

imran-azhar

 

 

 
ഏറെ മലയാളത്തിലും തമിഴിലുമൊക്കെയായി ഏറെ ആരാധകരുള്ള നടിയാണ് മാളവിക മോഹനൻ. സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും ഫേക്ക് അക്കൗണ്ട് ശല്യം സെലിബ്രിറ്റികള്‍ നേരിടാറുണ്ട്.

 

അത്തരത്തിൽ തന്റെ തന്റെ പേരില്‍ ടെലിഗ്രാമില്‍ ഉള്ളത് വ്യാജനാണെന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മാളവിക മോഹനൻ.

 

ആരോ ഒരാള്‍ ടെലിഗ്രാമില്‍ ഞാനാണെന്ന പേരില്‍ സംസാരിക്കുന്നു. എന്റെ സുഹൃത്തുക്കളോടും പരിചയക്കാരോടും അയാള്‍ ചാറ്റ് ചെയ്യുന്നു.

 

നിങ്ങള്‍ക്ക് എന്തെങ്കിലും മെസേജ് ലഭിക്കുകയാണെങ്കില്‍ അത് അവഗണിക്കുക, അല്ലെങ്കില്‍ അറിയിക്കുക.

 

ടെലിഗ്രാമില്‍ താനില്ലെന്നും മാളവിക മോഹനൻ വ്യക്തമാക്കി.
വിജയ് നായകനായ മാസ്റ്റര്‍ ആണ് മാളവിക മോഹനന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

 

OTHER SECTIONS