നിഴൽ സിനിമ ഒരുങ്ങുന്നു

By online desk .18 10 2020

imran-azhar

നയൻതാര - കുഞ്ചാക്കോ ബോബൻ എന്നിവർ താരജോടികളായി എത്തുന്ന പുതിയ സിനിമ ഒരുങ്ങുന്നു.നയൻതാരയും കുഞ്ചാക്കോ ബോബനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഴലാണ് അണിയറയിൽ ‌ഒരുങ്ങുന്നത്.

 

എഡിറ്റർ അപ്പു ഭട്ടതിരി സംവിധായകനാകുന്ന ചിത്രമാണ് നിഴൽ എന്നതും ശ്രദ്ധേയം. ആന്റോ ജോസഫിനൊപ്പം ബാദുഷായും അഭിജിത്തും ഫെല്ലിനിയും ജിനേഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സഞ്ജീവാണ് തിരക്കഥ നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിങ്കളാഴ്ച കൊച്ചിയിൽ തുടങ്ങും.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

OTHER SECTIONS