അടയാളപ്പെടുത്തുക കാലമേ, ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം..! ഗാനഗന്ധർവൻ ആദ്യ ടീസറെത്തി

By Sooraj Surendran.04 09 2019

imran-azhar

 

 

മലയാള സിനിമ പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രമേശ് പിഷാരടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഗാനഗന്ധർവൻ. ചിത്രത്തിലെ രസകരമായ ആദ്യ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ മെഗാസ്റ്റാർ എത്തുന്നത്. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകാധ്യപത്രങ്ങളാക്കി ഒരുക്കിയ പഞ്ചവർണ തത്ത എന്ന ചിത്രത്തിലൂടെയാണ് രമേശ് പിഷാരടി ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്നത്.

രമേഷ് പിഷാരടി, ഹരി പി നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കലാസദന്‍ ഉല്ലാസ് എന്ന സ്‌റ്റേജ് ഗായകനായാണ് മമ്മൂട്ടി ഗാനഗന്ധർവനിലെത്തുന്നത്. പുതുമുഖമായ വന്ദിത മനോഹരനാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക.

 

OTHER SECTIONS