'യുവ'ത്തിൽ നായകനായി അമിത് ചക്കാലക്കൽ; കാണാം ചിത്രത്തിലെ ആദ്യ ഗാനം

By Sooraj Surendran .14 02 2020

imran-azhar

 

 

യുവതാരം അമിത് ചക്കാലക്കലിനെ നായകനാക്കി പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന "യുവം" എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ ആണ് ചിത്രം നിർമ്മിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം പകരുന്നത്. ആന്റണി വർഗീസ് ആണ് വീഡിയോ ഗാനം തന്റെ ഫേസ്ബുക്ക് പേജിലൂടെ റീലിസ് ചെയ്തത്. അമിത് ചക്കാലക്കൽ, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

ചെമ്മാനമേ എന്നുതുടങ്ങുന്ന ആദ്യ വീഡിയോ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ജോൺ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷൻ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. 2020ഇൽ ആദ്യം പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

 

OTHER SECTIONS