മാത്തുക്കുട്ടിയുടെ ഹെലന്‍ ബോളിവുഡില്‍ മിലി, നായിക ജാന്‍വി കപൂര്‍, ഷൂട്ടിംഗ് തുടങ്ങി

By Web Desk.06 08 2021

imran-azhar

 

 

മാത്തുക്കുട്ടി സേവ്യര്‍ ഒരുക്കിയ ഹെലന്‍ ബോളിവുഡില്‍ മിലി എന്ന പേരില്‍ റീമേക്ക് ചെയ്യുന്നു. മാത്തുക്കുട്ടി തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങി.

 

ജാന്‍വി കപൂര്‍ നായകയാവുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുനില്‍ കാര്‍ത്തികേയന്‍ ഒരുക്കുന്നു.

 

ചിത്രത്തിന്റെ തമിഴ് പതിപ്പ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്‍പിര്‍ക്കിനിയാള്‍ എന്നുപേരുള്ള ചിത്രത്തിന്റെ സംവിധായകന്‍ ഗോകുല്‍ ആണ്.

 

2019 ലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഹെലനിലൂടെ മാത്തുക്കുട്ടി സേവ്യര്‍ക്ക് കിട്ടിയിരുന്നു. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.

 

 

 

 

OTHER SECTIONS