കഴിവിന്റെ ലോകത്ത് കരുത്താണ് 'മേരിക്കുട്ടി' - റിവ്യൂ വായിക്കാം....

By BINDU PP .15 Jun, 2018

imran-azhar

 

 


'ഇത് ആണിന്റെ ലോകമല്ല പെണ്ണിന്റെയും അല്ല, ഇത് കഴിവിന്റെ ലോകമാണ്..' ഇത് മാത്തുകുട്ടിയിൽ നിന്ന് മേരികുട്ടിയിലേക്ക് എത്തിയ കഥയാണ്. സാമൂഹിക പ്രശ്നങ്ങൾ സിനിമയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ രഞ്ജിത്ത് ശങ്കർ ഇവിടേയും വിജയിച്ചു. രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒരുമിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ഞാൻ മേരിക്കുട്ടി’. ഇത് മലയാള സിനിമയിലെ വലിയൊരു മാറ്റമായി കാണാം.‘ഞാൻ മേരിക്കുട്ടി’ നായക നായിക സങ്കൽപ്പങ്ങൾ മാറ്റിവെച്ചു കാണേണ്ട ചിത്രമാണ്. ട്രാൻസ്ജെൻഡറെന്ന് കേൾക്കുന്പോൾ തന്നെ പലരുടെയും നെഗറ്റീവ് മനോഭാവത്തെ ഈ സിനിമക്ക് പൂർണമായി മാറ്റാൻ സാധിക്കും . അവർ അനുഭവിക്കുന്ന പരിഹാസ ചിരിയെ മായ്ച്ചു കളയാനാണ് മേരിക്കുട്ടിയായി മാറിയ ജയസൂര്യ തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡർ എന്ന വിഭാഗത്തെപ്പറ്റി സമൂഹത്തിന്‍റെ ഇതുവരെയുള്ള വിചാരവികാരങ്ങളെ അടിമുടി മാറ്റാൻ ജയസൂര്യ തന്‍റെ ചലനങ്ങൾ കൊണ്ടും പെരുമാറ്റം കൊണ്ടും പ്രകടനം കൊണ്ടും ശ്രമിച്ചിട്ടുണ്ട്.


മാത്തുക്കുട്ടിയായി ജനിച്ചു വളർന്ന് ഇരുപത്തേഴാം വയസിൽ മേരിക്കുട്ടിയായി സെക്സ് ചെയ്ഞ്ച് ചെയ്യുന്ന ആ ഒരു വ്യക്തിയിലൂടെയാണ് രഞ്ജിത്ത് ശങ്കർ കഥ പറയുന്നത് . അത്രയും കാലം അയാളുടെ സെക്സ് മെയിൽ ആയിരുന്നുവെങ്കിലും ജെന്റർ ഫീമെയിൽ തന്നെയായിരുന്നു. ലിംഗമാറ്റത്തിന് ശേഷം മേരിക്കുട്ടി എന്ന നിലയിലുള്ള തന്റെ സ്വത്വം അംഗീകരിച്ചു കിട്ടാനായി തീർത്തും നെഗറ്റീവ് ആയ ഈയൊരു സമൂഹത്തിൽ അവൾ നടത്തുന്ന അതിജീവന സമരമാണ് സിനിമയിലൂടെ പ്രേക്ഷകർ കാണുന്നത്.ആദ്യ പകുതി മേരികുട്ടിയുടെ മുൻജീവിതവും വർത്തമാനകാല ജീവിതവും വരച്ചുകാട്ടുമ്പോൾ രണ്ടാം പകുതി മേരികുട്ടിയുടെ ജീവിതപോരാട്ടങ്ങൾ കാണിക്കുന്നു. ട്രാൻസ്‌ജെൻഡർ സമൂഹം ഇന്ന് ലോകത്തു നേരിടുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും സംവിധായകൻ വരച്ചുകാട്ടുന്നുണ്ട്. ഒരു ട്രാൻസ്ജെൻഡറിന് ഈ ലോകത്തു നേരിടുന്ന അവഗണന എത്രത്തോളം ആണെന്ന് ചിത്രം തുറന്നുകാട്ടുന്നു.

പൊലീസ് ഒാഫിസറാവുക എന്ന മേരിക്കുട്ടിയുടെ സ്വപ്നത്തിലേക്കുള്ള യാത്രയാണു രണ്ടാം പകുതിയിൽ ആവിഷ്കരിക്കപ്പെടുന്നത്. ആദ്യ പകുതിയിൽ തന്നെ മേരിക്കുട്ടിയെ മനസ്സിലാക്കിയ പ്രേക്ഷകനും അവൾക്കൊപ്പം ആ യാത്രയിൽ പങ്കാളികളാകുന്നു. കണ്ണു നനയിക്കുന്ന, ഹൃദയം തൊടുന്ന ഒട്ടനവധി മുഹൂർത്തങ്ങളിലൂടെ സിനിമ കാഴ്ചക്കാരന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു. മേരികുട്ടിയുടെ തീക്കനലാക്കുന്ന കഥാപാത്രത്തെ സംവിധായകന് പ്രേക്ഷകനുമുന്നിൽ വരച്ചുകാട്ടാൻ കഴിഞ്ഞിട്ടുണ്ട്.

ജയസൂര്യ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി മേരികുട്ടിയെ കാണാം. ജയസൂര്യയുടെ മേരിക്കുട്ടി എന്നാ കഥാപാത്രം ആവാനുള്ള പ്രയത്‌നവും പരിശ്രമവും സ്‌ക്രീനിൽ നൂറു ശതമാനം വിജയിച്ചിട്ടുണ്ട്. ജോജു ജോർജ്, ഇന്നസെന്റ്, ജുവൽ മേരി, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട് അങ്ങനെ നീളുന്ന വലിയ താരനിര മേരിക്കുട്ടിക്കൊപ്പം പ്രേക്ഷകരിലേക്ക് ഇറങ്ങി വരുന്നുണ്ട്.

OTHER SECTIONS