വിസ്മയിപ്പിച്ച് ഫഹദ്; മാലിക് ബിഹൈന്റ് ദ സീന്‍സ് വീഡിയോ പുറത്ത്

By mathew.18 07 2021

imran-azhar 

മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് മഹേഷ് നാരായണന്‍- ഫഹദ് ഫാസില്‍ കൂട്ടുക്കെട്ടിലെത്തിയ മാലിക്. ജൂലൈ 15ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ, ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 32 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

 


നിമിഷ സജയന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ദിവ്യപ്രഭ, ചന്തുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മഹോഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. സാനു ജോണ്‍ വര്‍ഗീസ് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്.

 

OTHER SECTIONS