ആരാണ് ആ കുട്ടിച്ചാവേർ? മലയാള സിനിമാ ലോകം ചോദിക്കുന്നു

By Online Desk .08 06 2019

imran-azhar

 

 

വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം വാളുയർത്തി വായുവിൽ കുതിക്കുന്ന കുരുന്നു ബാലനാരാണ്? സിനിമാ പ്രേമികളായ ജനലക്ഷങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരമിതാ.

 

മമ്മൂക്കയുടെ പടയിലെ ഈ ഉണ്ണിയുടെ പേര് അച്ചുത്‌. കോട്ടയം പുതുപ്പള്ളി ജോർജിയൻ പബ്ലിക്ക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി. ഒന്നാം ക്ലാസ് മുതൽ കളരി പഠിക്കുന്ന അച്ചുത് കഴിഞ്ഞ ഒരു ഒന്നര വർഷമായി ത്തിനൊപ്പാണ്. ഇക്കാലമത്രയും സ്കൂളിൽ പോയിട്ടില്ലെങ്കിലും വാർഷിക പരീക്ഷയിൽ എല്ലാ വിഷയത്തിനും ഫുൾ മാർക്ക് നേടിയ മിടുമിടുക്കൻ. കഴിഞ്ഞ ഒരു വർഷമായി അസി. ഡയറക്ടർ രോഹിതിനൊപ്പം താമസം. മാസത്തിലൊരിക്കൽ അച്ചനമ്മമാർ സെറ്റിൽ വന്ന് അച്ചുതനെ കാണുകയായിരുന്നു പതിവ്.

 

മാമാങ്കത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഏറ്റവും വൈകാരിക ബന്ധമുള്ള കഥാപാത്രമാണ് അച്ചുതിന്റെ മുഴുനീള കഥാപാത്രം. മാമാങ്ക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ബാലനായ ചന്ത്രത്തിൽ ചന്തുണ്ണിയായി എത്തുന്ന അച്ചുത് ഈ സിനിമയിലൂടെ കുട്ടികളിൽ നിന്നുള്ള ആദ്യ സൂപ്പർ താരം എന്ന പദവിയിലേക്ക് ഉയരുകയാണ്. മെഗാസ്റ്റാർ മമ്മൂക്കയുടെ ചങ്കായ അച്ചുതൻ പങ്കെടുക്കുന്ന മിന്നൽ പിണർ പോരാട്ടങ്ങൾ മാമാങ്കത്തിന്റെ ഹൈലൈറ്റാണ്. അച്ചുതൻ ഇന്ത്യൻ സിനിമയിലെ തന്നെ ലിറ്റിൽ സൂപ്പർ സ്റ്റാറായി മാറുമെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി വെള്ളി നക്ഷത്രത്തോടു പറഞ്ഞു. നീട്ടിവളർത്തിയ കുടുമ്മയും മുടിയും മുറിക്കാതെ അടുത്ത ആഴ്ച മുതൽ ആറാം ക്ലാസ് പഠനത്തിനായി അച്ചുതൻ സ്കൂളിലേക്ക് പോകും.

 

അച്ചുതനും മാമാങ്കത്തിലെ നായിക പ്രാച്ചി തെഹ്‌ളാനും 

OTHER SECTIONS