മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ ഹിറ്റ്: പത്ത് മിനിറ്റിൽ 25000 ലൈക്ക്

By Online Desk .08 06 2019

imran-azhar

 

 

മലയാള സിനിമാ ചരിത്രത്തിൽ പുതിയൊരു ചരിത്രമെഴുതിക്കൊണ്ട് വേണുകുന്നപ്പള്ളി മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിർമ്മിക്കുന്ന മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇന്നു രാവിലെ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റർ പ്രസിദ്ധീകരിച്ചത്. ഫസ്റ്റ് ലുക്ക് പ്രസിദ്ധീകരിച്ച് പത്ത് മിനിറ്റിനുള്ളിൽ കാൽ ലക്ഷത്തിലേറെ ലൈക്കുകൾ നേടി മമാങ്കത്തിന്റെ ആദ്യ പോസ്റ്റർ മറ്റൊരു മെഗാ ചരിത്രമെഴുതി സകലരെയും ഞെട്ടിച്ചു കഴിഞ്ഞു. ആയിരക്കണക്കിനു ലൈക്കുകളാണ് ഓരോ നിമിഷവും പോസ്റ്ററിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.


മമ്മൂക്കക്കൊപ്പമുള്ളത് ഉണ്ണി മുകുന്ദനും അച്ചുതനും


മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഉണ്ണി മുകുന്ദൻ, ബാല താരം അച്ചുതൻ എന്നിവരുടെ കിടിലൻ ആക്ഷൻ രംഗമാണ് പതിവിൽ നിന്നു വ്യത്യസ്തമായി ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ചേർത്തിരിക്കുന്നത്. ചരിത്രത്തിൽ രേഖപ്പെടുത്തിയ അവസാന മാമാങ്കത്തിലെ ചാവേറുകളായാണ് മമ്മൂട്ടിക്ക് ഒപ്പം ഉണ്ണി മുകുന്ദനും അച്ചുതനും എത്തുന്നത്. കോട്ടയം പുതുപ്പള്ളി സ്വദേശിയായ അച്ചുതൻ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ആറു വർഷത്തിലേറെക്കാലമായി കളരി പഠിക്കുന്ന അച്ചുത്‌ ഒന്നര വർഷം മുമ്പാണ് മാമാങ്കത്തിൽ ജോയ്ൻ ചെയ്തത്.

OTHER SECTIONS