ദൃശ്യ ശ്രവ്യ ഭംഗി ഒരുക്കി മാമാങ്കത്തിലെ മൂക്കുത്തി ഗാനം

By Sooraj Surendran.20 10 2019

imran-azhar

 

 

വേണുകുന്നപ്പള്ളി മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഞായറാഴ്ച കൊച്ചിയിൽ നടന്നു. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനവും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ദൃശ്യ ശ്രവ്യ ഭംഗി തെളിഞ്ഞുനിൽക്കുന്ന ഈ ഗാനം വലിയ പ്രതീക്ഷകളാണ് മലയാള സിനിമയ്ക്ക് നൽകുന്നത്. മാമാങ്കം മലയാള സിനിമയുടെ തലവര മാറ്റിമറിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മ്മൂട്ടിയുടെതായി ഇക്കൊല്ലം തിയ്യേറ്ററുകളിലേക്ക് എത്തുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് മാമാങ്കം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചരിത്ര പശ്ചാത്തലത്തിലുളള ഒരു സിനിമയുമായി മമ്മൂട്ടി എത്തുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും, ടീസറിനും വമ്പിച്ച പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളിൽ ലഭിച്ചത്. യുവതാരം ഉണ്ണിമുകുന്ദൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഉണ്ണിമുകുന്ദന്റെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമാകും മാമാങ്കം. ബാല താരം അച്ചുതനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ആരാധകരും പ്രേക്ഷകരും ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് സൂപ്പര്‍താര ചിത്രത്തിനായി കാത്തിരിക്കുന്നത്. നവംബർ 21നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

 

OTHER SECTIONS