മാമാങ്കത്തിൽ സിദ്ധിഖും, തരുൺ അറോറയും വില്ലന്മാർ; ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

By Sooraj Surendran .12 05 2019

imran-azhar

 

 

കൊച്ചി: വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിന്റെ അവസാന ഷെഡ്യൂൾ കൊച്ചിയിൽ തുടങ്ങി. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടന്നിരുന്ന മാമാങ്ക മഹോത്സവവും ചാവേറുകളുടെ പോരാട്ടവുമാണ് എറണാകുളം നെട്ടൂരിൽ 20 ഏക്കർ സ്ഥലത്ത് ഒരുക്കിയിരിക്കുന്ന പടുകൂറ്റൻ സെറ്റിൽ ചിത്രീകരിക്കുന്നത്. 10 കോടിയിലേറെ രൂപ ചിലവഴിച്ചാണ് കേരളത്തിൽ ഇന്നേ വരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ സെറ്റ് മാമാങ്കത്തിനായി ഒരുക്കിയിരിക്കുന്നത്.


സാമൂതിരിയുടെ പടത്തലവനായി എത്തുന്ന സിദ്ധിഖാണ് മാമാങ്കത്തിൽ പ്രധാന വില്ലനായി എത്തുന്നത്. ഹിന്ദി നടനായ തരുൺ അറോറയാണ് മറ്റൊരു വില്ലൻ. മാമാങ്കത്തിലെ അതിസാഹസിക സംഘട്ടന രംഗങ്ങൾ കണ്ണൂരിലെ കണ്ണവം വനം, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരിച്ചു കഴിഞ്ഞതായാണ് വിവരം.


കൊച്ചിയിൽ നടക്കുന്ന അവസാന ഷെഡ്യൂൾ ഒന്നര മാസത്തോളം നീണ്ടു നിൽക്കും. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുൾപ്പെടെ വമ്പൻ താര നിരയാണ് അവസാന ഘട്ട ചിത്രീകരണത്തിലുള്ളത്. ഒരു ഡസനിലേറെ ആനകളും കുതിരകളും ആയിരക്കണക്കിന് ഭടന്മാരും അണിനിരക്കുന്നതാണ് കൊച്ചി നെട്ടൂരിൽ ചിത്രീകരിക്കുന്ന യുദ്ധരംഗം

OTHER SECTIONS