മമ്മൂട്ടിയുടെ മാമാങ്കം റിലീസ് മാറ്റി: പുതിയ തീയതി ഇതാ !

By Sooraj Surendran .08 11 2019

imran-azhar

 

 

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ റിലീസ് മാറ്റി. നവംബർ 21ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് അപ്രതീക്ഷിതമായി ഡിസംബർ 12ലേക്ക് മാറ്റുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായി ഒരുമിച്ച് സെൻസറിംഗ് പൂർത്തീകരിക്കാൻ സാധിക്കാത്തതിനാലാണ് റിലീസ് മാറ്റിയത്. വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രം എം പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്. ചാവേറുകളുടെ അത്യുജ്വല ചരിത്രകഥ പറയുന്ന ചിത്രമാണ് മാമാങ്കം.

മാമാങ്കം ഒരു ചരിത്രമാവുമെന്ന് അണിയറ പ്രവർത്തകരും , ആരാധകരും ഒന്നടങ്കം പറയുന്നു. മാമാങ്കത്തില്‍ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തില്‍ മോഹന്‍, സുദേവ് നായര്‍, മണിക്കുട്ടന്‍, സിദ്ദിഖ്, തരുണ്‍ രാജ് അറോറ, അബു സലിം, വത്സലാ മേനോന്‍, നിലമ്പൂര്‍ ആയിഷ, ഇടവേള ബാബു, സുധീര്‍ സുകുമാരന്‍, മാസ്റ്റര്‍ അച്യുത് തുടങ്ങിയവരും വേഷമിടുന്നുണ്ട്.

 

OTHER SECTIONS