നീ മമ്മൂട്ടിയെ വിളിച്ചുപറ, ഞാന്‍ പറഞ്ഞാല്‍ അവന്‍ ഞെട്ടില്ല..., വിടപറഞ്ഞത് മെഗാ സ്റ്റാറിന്റെ ഉറ്റസുഹൃത്ത്, കെ ആര്‍ വിശ്വംഭരനെ ഓര്‍ക്കുന്നു

By RK.17 09 2021

imran-azhar

 

മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു വിടപറഞ്ഞ കെ ആര്‍ വിശ്വംഭരന്‍. മമ്മൂട്ടിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ചത് മെഗാസ്റ്റാറിന്റെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസാണ്. എറണാകുളം ലോ കോളേജില്‍ മമ്മൂട്ടിയും പി ജി വിശ്വംഭരനും സഹപാഠികളായിരുന്നു. പഠനശേഷവും ഇരുവരുടെയും സൗഹൃദം തുടര്‍ന്നു.

 

റോബര്‍ട്ട് കുര്യാക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റ.

 

ഡാ ജിന്‍സെ, എന്റെ കയ്യില്‍ 100 പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ കിട്ടി കഴിഞ്ഞു. നീ മമ്മൂട്ടിയെ വിളിച്ചു പറ. ഞാന്‍ പറഞ്ഞാല്‍ അവന്‍ ഞെട്ടില്ല. നീ തന്നെ പറ, അവന്റെ പരിപാടിക്ക് ഞാന്‍ സംഘടിപ്പിച്ചു വച്ചിരിക്കുന്നുഎന്ന്.... എന്നോട് ഇങ്ങനെ പറഞ് രണ്ടു നാള്‍ കഴിഞ്ഞാണ് സാര്‍ അഡ്മിറ്റ് ആയ വിവരം അറിയുന്നത്. എത്ര വിലപ്പെട്ടവനാണ്, പ്രിയപ്പെട്ടവനാണ് എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ... മമ്മൂക്കയെ ഡാ മമ്മൂട്ടി എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യം ഉള്ള എനിക്കറിയാവുന്ന ഒരേ ഒരാള്‍. ഞങ്ങളുടെ കെയര്‍ ആന്‍ഡ് ഷെയറിന്റെ ഒരു ഡയറക്ടര്‍ സാര്‍ വിട

 

 

 

 

 

OTHER SECTIONS