മമ്മൂട്ടി ആദ്യമായി സംസ്ഥാന മുഖ്യമന്തിയുടെ വേഷമണിയും

By praveen prasannan.12 Jan, 2018

imran-azhar

മന്ത്രിയുടെ വേഷത്തില്‍ മമ്മൂട്ടി എത്തിയിട്ട് 27 വര്‍ഷമായി. നയം വ്യക്തമാക്കുന്നു എന്നചിത്രത്തിലായിരുന്നു മമ്മൂട്ടി മന്ത്രിയുടെ വേഷം അഭിനയിച്ചത്.

ഏതായാലും കേരള മുഖ്യമന്ത്രിയുടെ വേഷത്തിലാണ് ഇനി മമ്മൂട്ടി എത്തുന്നത്. സന്തോഷ് വിശ്വനാഥിന്‍റെ പുതിയ ചിത്രത്തിലാണ് സൂപ്പര്‍താരം മുഖ്യമന്ത്രിയാകുന്നത്.

ഈ വര്‍ഷം അവസാനം ചിത്രീകരണം തുടങ്ങും. മമ്മൂട്ടിയുടെ മറ്റ് ചിത്രങ്ങളുടെ തിരക്കൊഴിഞ്ഞിട്ടാകും ഈ ചിത്രം തുടങ്ങുക. ബോബി~സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നത്.

മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്നതിന്‍റെ സന്തോഷം മമ്മൂട്ടിക്കുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. മലയാള ചിത്രത്തില്‍ ആദ്യമായാകും മമ്മൂട്ടി മുഖ്യമന്ത്രുയെ അവതരിപ്പിക്കുക.തമിഴ് ചിത്രം മക്കള്‍ ആച്ചിയിലാണ് മമ്മൂട്ടി മുന്പ് മുഖ്യമന്ത്രിയുടെ വേഷം ചെയ്തിട്ടുള്ളത്.

സമകാലിക കേരളത്തില്‍ മുഖ്യമന്ത്രി എങ്ങനെയാകണം എന്നത് ചിത്രത്തില്‍ വെളിപ്പെടുമെന്ന് സന്തോഷ് വിശ്വനാഥന്‍ പറഞ്ഞു. ജനനേതാവായ മുഖ്യമന്ത്രിയായാകും മമ്മൂട്ടി ചിത്രത്തില്‍ എത്തുക.

വിഷ്ണു ഉണികൃഷ്ണന്‍ , ശ്രീനിവാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു. ഗൌരവമുളള പ്രമേയമാണെങ്കിലും തമാശകളും ചിത്രത്തിലുണ്ടാകും.

 

 

OTHER SECTIONS