ഞങ്ങള്‍ക്കെന്നും പ്രോത്സാഹനമായി, സ്നേഹമായി, എല്ലാറ്റിനും സമയം കണ്ടെത്തുന്ന ആൾ, യു ആര്‍ ദി ഗ്രേറ്റസ്റ്റ്; മമ്മൂക്കയ്ക്ക് ദുൽഖറിന്റെ പിറന്നാൾ ആശംസകൾ

By Sooraj Surendran.07 09 2019

imran-azhar

 

 

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മകൻ ദുൽഖർ സൽമാൻ. ഫേസ്ബുക്ക് പേജിലൂടെയാണ് ദുൽഖർ തന്റെ വാപ്പിച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. എന്റെ എല്ലാമായ, ജീവിതത്തിനു തന്നെ കാരണമായ ആള്‍ക്ക് സന്തോഷ ജന്മദിനം നേരുന്നു. ഞങ്ങള്‍ക്കെന്നും പ്രോത്സാഹനമായി, സ്നേഹമായി, എല്ലാറ്റിനും സമയം കണ്ടെത്തുന്ന ആള്‍. യു ആര്‍ ദി ഗ്രേറ്റസ്റ്റ്. ഇതിഹാസം. എന്റെ വാപ്പിച്ചി ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.

 

മലയാളത്തിന്റെ പ്രിയ നായികയും, മമ്മൂട്ടി ഫാൻ ഗേളായ അനു സിത്താരയും മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നു. വളരെ വ്യത്യസ്തമായ രീതിയിലാണ് അനു സിത്താര മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ ഗെറ്റപ്പുകളുടെ ചിത്രങ്ങളും, ഹാപ്പി ബർത്ത് ഡേ മമ്മൂക്ക എന്നെഴുതിയ ഷാൾ വീശിയാണ് അനു സിത്താര പിറന്നാൾ ആശംസകൾ നേർന്നത്. ആരാധകർ ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.

 

പതിവ് പോലെ ഇന്നലെ രാത്രി പന്ത്രണ്ട് മണി മുതൽ ആരാധകർ മമ്മൂട്ടിയുടെ വീടിന് മുന്നിൽ തടിച്ചുകൂടി. നിലക്കാത്ത ആർപ്പുവിളികൾക്കിടയിൽ മമ്മൂട്ടി ഇറങ്ങിച്ചെന്ന് ആശംസകൾ സ്വീകരിച്ചു. മലയാളികളുടെ പ്രിയ താരം മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളും മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നു.

 

OTHER SECTIONS