മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്നു? പ്ലീസ് വെയ്റ്റ് ആന്റ് സീ എന്ന് ദുല്‍ഖര്‍

By BINDU PP.21 Jun, 2018

imran-azhar

 

 

മെഗാസ്റ്റാർ മമ്മൂട്ടി എന്ന നടന്റെ ഐഡന്റിയിലാണ് ദുൽഖർ സൽമാൻ സിനിമയിലേക്ക് വരുന്നതെങ്കിലും സ്വന്തമായ ഒരു ഐഡന്റി കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്നതാണ് മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചുള്ള ഒരു ചിത്രം. മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചൊരു സിനിമയ്ക്കായി കാത്തിരിക്കുകയാണ് നാളേറെയായി ആരാധകര്‍. എന്നാണ് വാപ്പച്ചിയുമൊത്ത് ഒരു സിനിമ എന്നാണ് ദുല്‍ഖറോട് ആരാധകര്‍ ചോദിക്കുന്നത്. പ്ലീസ് വെയ്റ്റ് ആന്റ് സീ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.സാധാരണ ഗതിയില്‍ ദുല്‍ഖറിന്റെ ഒരു ചിത്രം പോലും മമ്മൂട്ടി പ്രൊമോട്ട് ചെയ്തിട്ടില്ല. എന്നാല്‍ മമ്മൂട്ടിയുടെ എല്ലാ ചിത്രങ്ങള്‍ക്കൊപ്പവും ദുല്‍ഖറുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ അബ്രഹാമിന്റെ സന്തതികളുടെ ഒഫിഷ്യല്‍ ടീസറും ദുല്‍ഖര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇതിനായി പരിശ്രമിച്ച ഓരോരുത്തരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണീ വിജയമെന്നും ദുല്‍ഖര്‍ പറയുന്നു. സിനിമ കണ്ട കുറെയധികം പ്രണ്ട്‌സ് തന്നെ വിളിച്ച്‌ നല്ല അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും ദുല്‍ഖര്‍ പറയുന്നു.