മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ

By praveen prasannan.17 Jul, 2017

imran-azhar

മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. പുള്ളിക്കാരന്‍ സ്റ്റാറാ എന്നാണ് ചിത്രത്തിന്‍റെ പേര്.

മമ്മൂട്ടി തന്‍റെ ഫേസ്ബുക് പേജിലൂടെ ചിത്രത്തിന്‍റെ ഫാസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിടുകയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടിയുടെ വേഷം എങ്ങനെയന്നത് സംബന്ധിച്ച് ഒരു ചിത്രവും പോസ്റ്ററിലില്ല. ചിത്രത്തിന്‍റെ പേരാണ് പോസ്റ്ററിലുള്ളത്.

ചിത്രത്തിന് ലളിതം സുന്ദരം എന്ന പേര് നല്‍കുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംവിധായകന്‍ അത് നിഷേധിക്കുകയും ചെയ്തു.

ഇടുക്കി സ്വദേശിയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ദീപ്തി സതിയും ആശ ശരതുമാണ് നായികമാര്‍.

 

OTHER SECTIONS