മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക് ? അഖില്‍ അക്കിനേനി നായകനാകുന്ന 'ഏജന്റി'ല്‍ വില്ലനാകാനൊരുങ്ങി മെഗാസ്റ്റാര്‍

By mathew.03 07 2021

imran-azhar 

 

യാത്ര എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്ക് സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അഖില്‍ അക്കിനേനിയെ നായകനാക്കി സുരേന്ദര്‍ റെഡ്ഡി ഒരുക്കുന്ന 'ഏജന്റ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കാനൊരുങ്ങുന്നതെന്നാണ് വിവരം. വില്ലന്‍ വേഷത്തിലാകും മമ്മൂട്ടി ചിത്രത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്.


സൈറാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏജന്റ്. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ 'ബോണി'ലെ കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാവും ചിത്രത്തില്‍ അഖില്‍ അവതരിപ്പിക്കുന്ന കഥാപാത്രമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എസ്പ്യനേജ് ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

2019ലായിരുന്നു യാത്ര തിയേറ്ററുകളിലെത്തിയത്. കോണ്‍ഗ്രസ് നേതാവ് വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. മഹി വി രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വലിയ പ്രേക്ഷകപ്രശംസ നേടിയിരുന്നു.

 

OTHER SECTIONS