മമ്മൂട്ടി മോഹൻലാൽ ചിത്രം ഉപേക്ഷിക്കാൻ കാരണം? തുറന്ന് പറഞ്ഞ് ഷാജി കൈലാസ്

By BINDU PP .09 10 2018

imran-azhar

 

 

 

മലയാള സിനിമയുടെ രണ്ട് താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. രഞ്ജിതിന്റെയും രഞ്ജി പണിക്കരുടെയും തിരക്കഥയില്‍ ഇവർ ഒരുമിക്കുമെന്ന് വാർത്തകൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിന്നിരുന്നു. എന്നാൽ ചിത്രം ഉപേക്ഷിച്ചുവെന്ന വാർത്തയും ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. .ചിത്രം ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും ചിത്രം നടക്കുമെന്ന് തന്നെയാണ് പലരും പ്രചരിപ്പിച്ചിരുന്നത്.അങ്ങനെയൊരു സിനിമ ഉണ്ടാകില്ലെന്നും അത് പല കാരണങ്ങൾ കൊണ്ട് ഉപേക്ഷിച്ചുവെന്നുമാണ് ഷാജി പറയുന്നത്. ഇത്തരം അപവാദപ്രചരണങ്ങൾക്ക് കാത് കൊടുക്കാതിരിക്കുക എന്നും അദ്ദേഹം അഭ്യർഥിക്കുന്നുണ്ട്. ഫെയ്സ്ബുക്കിലൂടെയാണ് ഷാജി കൈലാസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ ഈ പ്രചരണത്തോട് സംവിധായകന്‍ ഷാജി കൈലാസ് പ്രതികരിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ഷാജി കൈലാസിന്റെ പ്രതികരണം.

 

ഷാജി കൈലാസിന്റെ വാക്കുകൾ....


4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്ന മമ്മൂട്ടി മോഹന്‍ലാല്‍ പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാര്‍ത്തകളും മീഡിയകളില്‍ കാണുന്നു. ഇരുവരുടെയും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് ആയതുകൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കര്‍, രഞ്ജിത് എന്നിവരുടെ തിരക്കുകള്‍ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത്.മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങള്‍ക്ക് ദയവായി കാത് കൊടുക്കാതിരിക്കുക. എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നത്. ഞാന്‍ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകില്‍ സദയം ഖേദിക്കുന്നു.

 

OTHER SECTIONS