'ഈ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ യോഗ്യനാക്കിയതിന് നന്ദി'; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആസ്ഥാന മന്ദിര ഉദ്ഘാടനത്തില്‍ വികാരഭരിതനായി മമ്മൂട്ടി

By mathew.18 07 2019

imran-azhar

കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇരുവരും വികാരഭരിതരായാണ് ചടങ്ങില്‍ സംസാരിച്ചത്.

മമ്മൂട്ടി ചടങ്ങില്‍ സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും എന്നാല്‍ അത് ക്ഷണിച്ചതിനുള്ള നന്ദിയല്ല മറിച്ച് ഈ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തന്നെ യോഗ്യനാക്കിയതിനാണ് നന്ദിയെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

സിനിമയില്‍ അഭിനയിക്കാന്‍ മോഹിച്ചയാളെ ഇത്ര വലിയ സംരംഭത്തിന്റെ ഭാഗമാക്കിയതിനും മുറിക്കുന്ന കത്രികയുടെ ഒരറ്റം പിടിക്കാന്‍ അനുവദിച്ചതിനും അദ്ദേഹം നന്ദി പറഞ്ഞു.

ആദ്യകാലത്തെ സിനിമാ നിര്‍മാതാക്കളുടെ ബുദ്ധിമുട്ട് അറിയുന്ന ഒരുപാട് മുതിര്‍ന്ന ആളുകളുണ്ട്. പല ജാതി ജാഡകളും അഹങ്കാരവും കണ്ട് നിര്‍മ്മാതാക്കള്‍ സിനിമ ഒരുക്കുന്നത് സിനിമയോടുള്ള പാഷന്‍ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

OTHER SECTIONS