പ്രിയ സുഹൃത്തിനെ കാണാന്‍ മമ്മൂട്ടി എത്തി, കണ്ണുകളടച്ച് പ്രാര്‍ത്ഥനയോടെ വിടപറയല്‍

By RK.18 09 2021

imran-azhar

 


പ്രിയ സുഹൃത്തിനെ അവസാനമായി കാണാന്‍ മമ്മൂട്ടി എത്തി. വികാര നിര്‍ഭരമായിരുന്നു ആ വിട പറയല്‍. സുഹൃത്തിന്റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ കണ്ണുകളടച്ച് പ്രാര്‍ഥനയോടെ അദ്ദേഹം ഒരു നിമിഷം നിന്നു.

 

കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ഔഷധി ചെയര്‍മാനുമായ കെ എര്‍ വിശ്വംഭരന്റെ ഭൗതികശരീരം കാണാന്‍ മമ്മൂട്ടി എത്തിയത് ഭാര്യ സുല്‍ഫത്തിനും ദുല്‍ഖറിന്റെ ഭാര്യ അമാലിനും ഒപ്പമായിരുന്നു. ഹൈബി ഈഡന്‍ എംപിയും ഒപ്പമുണ്ടായിരുന്നു.

 

കെ ആര്‍ വിശ്വംഭരനുമായി അടുത്ത സൗഹൃദമാണ് മമ്മൂട്ടിക്കുണ്ടായിരുന്നത്. പഠനകാലം മുതലുള്ള പിരിയാത്ത സൗഹൃദം.

 

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ 72ാം വയസ്സിലായിരുന്നു കെ ആര്‍ വിശ്വംഭരന്റെ അന്ത്യം. കഴിഞ്ഞ ദിവസം മമ്മൂട്ടി ആശുപത്രിയില്‍ എത്തി കെ ആര്‍ വിശ്വംഭരനെ സന്ദര്‍ശിച്ചിരുന്നു.

 

 

 

 

OTHER SECTIONS