"കറുത്ത മഷി പുരട്ടിയ നിങ്ങളുടെ ചൂണ്ടുവിരലുകളാണ് ഇനി എനിക്ക് വഴി കാട്ടാന്‍ പോകുന്നത്"; ജനമനസ്സുകള്‍ കീഴടക്കി മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍

By mathew.07 04 2021

imran-azhar



 


മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ 'വണ്‍' തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ ആയാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെ പുതിയ പ്രൊമോ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ് ടീസര്‍.

 


ഒരു രാഷ്ട്രീയ ചിത്രം എന്നതിനോടൊപ്പം കുടുംബ ബന്ധങ്ങളുടെ ആഴവും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. ബോബി- സഞ്ജയുടെ തിരക്കഥയിലൊരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് വിശ്വനാഥ് ആണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ജോജു ജോര്‍ജ്ജ്, സംവിധായകന്‍ രഞ്ജിത്ത്, മധു, നിമിഷ സജയന്‍, സിദ്ദീഖ്, മാത്യൂ തോമസ്, സലിം കുമാര്‍, ജഗദീഷ്, ബാലചന്ദ്ര മേനോന്‍, ഇഷാനി കൃഷ്ണ, അലന്‍സിയര്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

 

OTHER SECTIONS